Kerala
സെബി പറമുണ്ട ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായി ചുമതലയേൽക്കുന്നു
കോട്ടയം :കഴിഞ്ഞ 45 വർഷത്തോളമായി മീനച്ചിൽ താലൂക്കിലെ പൊതുരംഗത്ത് സജീവമായി നിലകൊള്ളുന്ന സെബി പറമുണ്ടയെ ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി തെരെഞ്ഞെടുത്തു.
1995 -2000 കാലയളവിൽ പാലാ ളാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കുമ്പോൾ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ എന്ന ബഹുമതി ഡെബി പറമുണ്ടയ്ക്ക് സ്വന്തം. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ തുടക്കം കേരളാ കോൺഗ്രസിലൂടെയായിരുന്നു. 2003 ൽ വൈദ്യുതി ചാർജ് വർദ്ധനവിനെ തിരെ സമരം ചെയ്തതി ൻ്റെ പേരിൽ പാലാ സബ്ജയിലിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട് .
മീനച്ചിലാർ പുനർജ്ജനി ഭാരവാഹി; വേൾഡ് മലയാളി കൗൺന്നിൽ അംഗം; വിവിധ ഭക്തസംഘടനകളിൽ അംഗം എന്നിവ കൂടാതെ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സ്കൂളിൽ പത്ത് വർഷം പിടി ഏപ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട് സെബി പറമുണ്ട.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ