Kerala
കുറ്റിയാങ്കനെ കുറ്റിയിലാക്കാൻ ശ്രമിക്കുന്ന ഒറ്റുകാർക്കെതിരെ പ്രതിഷേധമിരമ്പി :സിപിഐഎം നേതാക്കളും;കോൺഗ്രസ് ;കേരളാ കോൺഗ്രസ് (എം) നേതാക്കളും പ്രതിഷേധ യോഗത്തിനെത്തി
പാലാ :പാലായിലെ വ്യാപാരിയായ സിബി കുറ്റിയാങ്കലിന്റെ വ്യാപാര സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്ന നിക്ഷിപ്ത താല്പര്യക്കാർക്കെതിരെ പാലായിൽ യുണൈറ്റഡ് മർച്ചന്റ് ചേംബറിന്റെ നേതൃത്വത്തിൽ പ്രതിഷേധമിരമ്പി :യോഗത്തിൽ സിപിഐഎം നേതാക്കളും;കോൺഗ്രസ് ;കേരളാ കോൺഗ്രസ് (എം) നേതാക്കളും യോഗത്തിനെത്തിയതും ശ്രദ്ധേയമായി .
ഓൺലൈൻ വ്യാപാരം മൂലം വ്യാപാരികൾ പ്രതിസന്ധിയിലായിരിക്കുമ്പോൾ അവരുടെ വ്യാപാര സ്ഥാപനത്തെ തകർക്കുവാൻ ഗൂഢാലോചന നടത്തുന്നതിന്റെ പിറകിൽ നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്നുള്ളത് പിന്നീടാണ് മനസിലാക്കുവാൻ സാധിച്ചത്.എന്നാൽ നിയമത്തിന്റെ സ്വാധീനം മൂലം ഒരു വ്യാപാരിയെ ഇല്ലാതാക്കുന്നത് തെറ്റായ പ്രവണതയാണ്.ഇതിനെതിരെ താനും തന്റെ പാർട്ടിയായ സിപിഐഎം നിലപാട് സ്വീകരിക്കുമെന്നും സിപിഐ(എം) ഏരിയ സെക്രട്ടറി സജേഷ് ശശി അഭിപ്രായപ്പെട്ടു.
ളാലം പാലം ജംഗ്ഷനിൽ നടന്ന പ്രതിഷേധ പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കോട്ടയം ജില്ലാ പ്രസിഡന്റ് വിസി പ്രിൻസ് അധ്യക്ഷൻ ആയിരുന്നു.
സിപിഐ എം നേതാക്കളായ സജേഷ് ശശി (സിപിഐഎം ഏരിയാ സെക്രട്ടറി) ഷാർലി മാത്യു (സിപിഐഎം ഏരിയ കമ്മിറ്റി അംഗം) സതീഷ് ചൊള്ളാനി (കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ) ജോസുകുട്ടി പൂവേലിൽ (കേരള കോൺഗ്രസ് എം )ടോണി തൈപ്പറമ്പിൽ (കോൺഗ്രസ്) ബെന്നി മൈലാടൂർ (എൻ സി പി) ഔസേപ്പച്ചൻ തകിടിയേൽ (കോൺഗ്രസ് എസ്)സിബി റീജൻസി ;ബാബു നെടുമുടി ;നിജം ബഷി ;ടി കെ മൂസ എന്നിവർ പ്രസംഗിച്ചു.