Kottayam
വീടും പരിസരവും വൃത്തിഹീനമായും അയൽവാസികൾക്ക് ശല്യമാകുന്ന വിധത്തിലും പ്രവർത്തിച്ച വീട്ടുടമയ്ക്കെതിരെ പിഴ വിധിച്ച് കോടതി
ആരോഗ്യ പ്രവർത്തകരുടെ നിര്‍ദേശങ്ങൾ അവഗണിച്ച് വീടും പരിസരവും വൃത്തിഹീനമായും അയൽവാസികൾക്ക് ശല്യമാകുന്ന വിധത്തിലും പ്രവർത്തിച്ച വീട്ടുടമയ്ക്കെതിരെ പിഴ വിധിച്ച് മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി.
നൂറനാട് കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ വി പ്രമോദ് ചാര്‍ജ് ചെയ്ത കേസിലാണ് മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് 4000 രൂപ പിഴ ചുമത്തിയത്.
പിഴയടച്ചില്ലെങ്കിൽ 10 ദിവസത്തെ വെറും തടവ് അനുഭവിക്കണമെന്നും ഉത്തരവിട്ടു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് നടപടി.