Kottayam
നിർമ്മലിനുണ്ട് നിർമ്മലമായൊരു മനസ്, വിനോദയാത്രക്ക് പോയ നിർമ്മലിന് കളഞ്ഞ് കിട്ടിയ സ്വർണ്ണമാല പോലീസിനെ ഏൽപ്പിച്ചപ്പോൾ വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചത് നഷ്ട്ടപ്പെട്ട സ്വർണ്ണമാല
നിർമ്മലിൻ്റെ സത്യസന്ധതയിൽ വീട്ടമ്മയ്ക്ക് ലഭിച്ചത് സ്വർണ്ണ മാല.ഇന്ന്(15-09-2025) രാവിലെ 8.00 മണിയോട് കൂടി പെരുന്തേനരുവി ഭാഗത്തുള്ള കുറുമ്പൻ മുഴി പുഴയുടെ തീരത്തു കളഞ്ഞു പോയ 2 പവനോളം തൂക്കമുള്ള സ്വർണ്ണമാല വിനോദയാത്രയ്ക്ക് പോയ നിർമ്മൽ സ്‌കറിയ, പൂനാട്ട്, വലിയതോവാള എന്നയാൾക്കും
കൂട്ടുകാർക്കും കിട്ടുകയും യാത്രാമധ്യേ എരുമേലി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ആയിരുന്നു.
മാല കളഞ്ഞു കിട്ടിയ കുറുമ്പൻമൂഴി ഉൾപ്പെടുന്ന വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ ഉൾപ്പെടെ ഉള്ള പോലീസ് സ്റ്റേഷനുകളിലേക്ക് എരുമേലി സ്റ്റേഷനിൽ നിന്നും ഈ വിവരത്തിന് മെസ്സേജുകൾ പാസ് ചെയ്തു,
തുടർന്ന് വെച്ചുച്ചിറ പോലീസ് സ്റ്റേഷനിൽ നിന്നും(ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ) കളഞ്ഞുപോയ മാലയുടെ ഉടമസ്ഥയെ വിവരമറിയിക്കുകയും
മാലയുടെ ഉടമ അജിതസാജൻ, ഈട്ടി ക്കൽ, ചാത്തൻതറ എന്ന ആൾ എത്തുകയും യുവാക്കളുടെ സാന്നിധ്യത്തിൽ സ്വർണ്ണമാല സ്റ്റേഷനിൽ വെച്ച് തിരികെ നൽകുകയും ചെയ്തു.