Kerala
ദളിത് വിഭാഗങ്ങൾ അനുഭവിക്കുന്ന വിഷയങ്ങൾ ഗവൺ മെ ന്റിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
പാലാ :ദളിത് വിഭാഗങ്ങൾ അനുഭവിക്കുന്ന വിഷയങ്ങൾ ഗവൺ മെ ന്റിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ദളിത് ഫ്രണ്ട് ( M ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാത്മാ അയ്യങ്കാളിയുടെ 162 – മത് ജയന്തി ആഘോഷം പാലായിൽ എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു.
S/C, S/T വിഭാഗങ്ങളുടെ മുടങ്ങി കിടക്കുന്ന സ്കോളർഷിപ്പുകൾ ഉൾപ്പടെയുള്ള വിഷയങ്ങളും ഗവണ്മെന്റിന്റെ ശ്രെദ്ധയിൽപ്പെടുത്തുമെന്നും ഉറപ്പ് നൽകി.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ അള്ളുംപുറം അധ്യക്ഷത വഹിച്ചു. രാജേഷ് അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. Adv ജോസ് ടോം. ജോസഫ് ചാമകാലാ,ഷാജി പാമ്പൂരി,
രാജു കുഴിവേലി,ടോബിൻ കെ അലക്സ്,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,സിബി അഗസ്റ്റിൻ കട്ടകത്ത്,പി എം മാത്യു, കെ. പി. പീറ്റർ, മഞ്ജു ബിജു, സനിൽ ചോക്കാട്ടുപറമ്പിൽ, മധു വാകത്താനം, സോമൻ വി വി, സണ്ണി കുറ്റിവേലി, ശ്രീകുമാർ പറത്താനം,മധു വാകത്താനം, കെ കെ ബാബു,ലാലു മലയിൽ, ഏലമ്മ വർക്കി, എന്നിവർ പ്രസംഗിച്ചു.