Kerala

അൽഫോൻസ കോളേജ് കെമിസ്ട്രി പൂർവ്വവിദ്യാർത്ഥി സംഗമം നടത്തപ്പെട്ടു

Posted on

 

പാലാ അൽഫോൻസാ കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ 1967 മുതൽ 2025 വരെയുള്ള ബാച്ചുകളിലെ വിദ്യാർഥിനികളുടെ മഹാ സംഗമം 2025 സെപ്റ്റംബർ 13-ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. വകുപ്പ് മേധാവി ഡോ. സി. ജില്ലി ജെയിംസ് സ്വാഗതം ആശംസിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. സി. മിനിമോൾ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ, റിട്ടയേർഡ് ഡി.ജി.പി ഡോ. ബി സന്ധ്യ ഐ. പി എസ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. പൂർവ വിദ്യാർഥികൾ തങ്ങളുടെ ആത്മ വിദ്യാലയത്തിന് പടർന്നു പന്തലിക്കാനുള്ള വളമായി മാറണമെന്ന് തന്റെ ഉദ്ഘാടന സന്ദേശത്തിൽ പൂർവ വിദ്യാർത്ഥിനി കൂടിയായ ഡോ. ബി. സന്ധ്യ ഓർമിപ്പിച്ചു.

കെമിസ്ട്രി വിഭാഗത്തിൽ നിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ച് 58 വർഷങ്ങളിലെ വിദ്യാർഥിനികൾ ചേർന്നു നടത്തിയ ഗുരുവന്ദനം അതീവ ഹൃദ്യമായിരുന്നു. പൂർവ വിദ്യാർഥിനികൾ ചേർന്നൊരുക്കിയ ‘ ഫ്രം ഫയർ അൾട്ടേഴ്‌സ് ടു നാനോ പാർട്ടിക്കിൾസ്: ദ കെമിക്കൽ വിസ്ഡം ഓഫ് ഇന്ത്യ’ എന്ന ഗ്രന്ഥത്തിന്റെയും അധ്യാപകർ ചേർന്നൊരുക്കിയ ‘ലാന്റേൺസ്: ഫ്ലെയിംസ് ദാറ്റ്‌ നെവർ ഫെയ്ഡ്’ എന്ന ഗ്രന്ഥത്തിന്റെയും പ്രകാശനം, ഡോ. തങ്കമ്മ, ഡോ. ലൂസി മാത്യു എന്നിവരുടെ പേരിൽ ആരംഭിക്കുന്ന എൻഡോവ്മെന്റ്കളുടെ ഉദ്ഘാടനം എന്നിവയും ചടങ്ങിന് മോടി പിടിപ്പിച്ചു.വിവിധ കലാപരിപാടികളും, തുടർന്ന് സ്നേഹവിരുന്നോടും കൂടി സമ്മേളനം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version