Kottayam
സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ഫ്രീ ലെഫ്റ്റ് സംവിധാനം നിലവിൽ കൊണ്ടുവരണം ജിഷോ ചന്ദ്രൻകുന്നേൽ
പാലാ: ഗതാഗത കുരുക്ക് രൂക്ഷമായ പാലാ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ഫ്രീ ലെഫ്റ്റ് സംവിധാനം യാഥാർത്യം ആക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജിഷോ ചന്ദ്രൻകുന്നേൽ ആവശ്യപ്പെട്ടു. കുരിശുപള്ളി കവലയിൽ നിന്ന് മരിയൻ ഭാഗത്തേയ്ക്കും, മരിയൻ ഭാഗത്ത് നിന്ന് മുണ്ടുപാലം ഭാഗത്തേയ്ക്കും , മുണ്ടുപാലം ഭാഗത്ത് നിന്ന് കിഴതടിയൂർ പള്ളി ഭാഗത്തേയ്ക്കും ,
കിഴതടിയൂർ പള്ളി ഭാഗത്തു നിന്ന് കുരിശു പള്ളി ഭാഗത്തേയ്ക്കും ഫ്രീ ലെഫ്റ്റ് സംവിധാനം നിലവിൽ വരുന്നതോടെ ഇവിടുത്തെ ഗതാഗത കുരുക്കിന് ചെറിയ തോതിലെങ്കിലും ആശ്വാസം ലഭിക്കും. സിവിൽ സ്റ്റേഷൻ്റെ സൈഡിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങുന്ന വാഹനങ്ങൾ സുഗമമായി കടക്കാൻ ഉള്ള ക്രമീകരണങ്ങൾ കൂടി യാഥാർത്ഥ്യമാക്കണം. ഇതിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകാൻ കേരളാ യൂത്ത് ഫ്രണ്ട് (എം) തയ്യാറാണെന്ന് അദേഹം അറിയിച്ചു. കേരളാ കോൺഗ്രസ് ( എം) നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ്,
പാലാ ട്രാഫിക് അഡ്വവയ്സറി ബോർഡ് അംഗവും താലൂക്ക് വികസന സമിതി അംഗവും ആയ ജോസുകുട്ടി പൂവേലിൽ തുടങ്ങിയവർ മുഖാന്തിരം പാലാ മുൻസിപ്പാലിറ്റിയിലും , ട്രാഫിക് അഡ്വയ്സറി കമ്മറ്റിയിലും , താലൂക്ക് വികസനസമിതിലും ഈ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും, അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമെന്നും, ആവശ്യമായ നടപടികൾ അധികാരികൾ കൈക്കൊള്ളണമെന്നും ജിഷോ ചന്ദ്രൻകുന്നേൽ ആവശ്യപ്പെട്ടു.