Kerala

ചരിത്രത്തിലേക്ക് നോക്കാൻ പഠിക്കണം, കത്തോലിക്ക കോൺഗ്രസ്

Posted on

പാലാ : മുന്നോട്ട് നല്ല രീതിയിൽ ജീവിക്കണമെങ്കിൽ പിന്നോട്ടള്ള ചരിത്രം പഠിച്ചു സ്വയത്തമാക്കി അതനുസരിച്ചു പ്രവൃത്തിച്ചാൽ മാത്രമേ സധിക്കു എന്ന് പാലാ രൂപതാ വികാരിജനറൽ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു. കരിയാറ്റി മാർ ഔസേപ്പ് മെത്രാപൊലിത്തായുടെ 239-ാം ചരമദിനവും, പാറേമ്മാക്കൽ തോമാ കത്തനാരുടെ 289ാം ജൻമ്മദിനവും അനുസ്മരിച്ചു കൊണ്ട് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കകയായിരുന്നു അദ്ദേഹം.

മാർത്തോമ്മ നസ്രാണികളുടെസ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി പാറേമാക്കൽ ഗോവർണദോരും കരിയാറ്റി മെത്രാപ്പോലീത്തയും നടത്തിയ പരിശ്രമങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു. പാറേമാക്കലിൻ്റെ വർത്തമാന പുസ്തകം മലയാളഭാഷക്ക് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. സഭയിലെ വിദേശാധിപത്യത്തിനെതിരെ അവർ സ്വീകരിച്ച ധീര നടപടികൾ സമ്മേളനത്തിൽ വിവരിച്ചു. രൂപതാ വൈസ് പ്രസിഡണ്ട്‌ പയസ് കവളംമക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, 

അനിൽ മാനുവൽ, ജോസ് വട്ടുകുളം, ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, ടോമി കണ്ണിറ്റുമ്യാലിൽ, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ലിബി മണിമല, രാജേഷ് കോട്ടായിൽ, ബെല്ലാ സിബി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version