Kerala

അരുണാപുരത്ത് ഹെൽത്ത് സെന്റർ കുടിവെള്ള പദ്ധതി സ്മാർട്ട് അംഗണവാടി യാഥാർത്ഥ്യമാകുന്നു സാവിയോ കാവുകാട്ട്

Posted on

പാലാ : നഗരസഭ 22 ആം വാർഡ് അരുണാപുരത്ത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഈ മാസം 16 ആം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. ഇത് അരുണാപുരം മുത്തോലി, വെള്ളാപ്പാട് മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യപരിപാലന രംഗത്ത് വലിയ നേട്ടം ആണെന്ന് വാർഡ് കൗൺസിലറും, നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് പറഞ്ഞു. അരുണാപുരം ബൈപാസ് റോഡിൽ പൂർണശ്രീ ബിൽഡിങ്ങിൽ ആണ് സെന്റർ പ്രവർത്തിക്കുക. രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രവർത്തന സമയം. ഡോക്ടർ, നേഴ്‌സ്, ഫാർമസി സേവനങ്ങൾ സൗജന്യമാണ്. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരമാണ് ഇത് തുടങ്ങുന്നത്.

അരുണാപുരം ഇരുപത്തിരണ്ടാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മീനച്ചിലാറ്റിൽ നഗരസഭയുടെ 75 ലക്ഷം രൂപ ഘട്ടം ഘട്ടമായി മുടക്കി പുതിയ കിണറും,പമ്പ് ഹൗസും ഫിൽട്ടർ സിസ്റ്റവും സ്ഥാപിച്ചു. ഇവയുടെ ഉദ്ഘാടനം ഈ മാസം പതിനാറാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2. 30 ന് ജോസ് കെ.മാണി എം.പി നിർവഹിക്കും. പ്രസ്തുത നിർമ്മാണങ്ങൾ കൊണ്ട് ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലഭിക്കുകയാണെന്ന് കൗൺസിലർ സാവിയോ കാവുകാട്ട് പറഞ്ഞു.കേരള വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് കിണറും,പമ്പ് ഹൗസും തീർത്തിട്ടുള്ളത്. ആധുനിക രീതിയിൽ വെള്ളം ഫിൽട്ടർ ചെയ്യുന്നതിനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്.

അരുണാപുരം കരെപ്പാറ അംഗനവാടി പൂർണമായും നവീകരിച്ച് സ്മാർട്ട് അംഗണവാടി ആക്കുന്ന ജോലികൾ പൂർത്തീകരിച്ച് വരികയാണെന്നും നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരമാണ് നിർമ്മാണം എന്നും കൗൺസിലർ പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ടൗൺ ബ്യൂട്ടിഫിക്കേഷന്‍, വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പുനരാരംഭിക്കൽ, മുനിസിപ്പൽ എ.സി കോൺഫ്രൻസ് ഹാൾ നിർമ്മാണം, ടൗൺ ബസ് സ്റ്റാൻഡ് വെയിറ്റ് ഷെഡ് നവീകരണം തുടങ്ങിയ മുനിസിപ്പൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പൂർത്തിയാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version