Kottayam
ഭരണങ്ങാനവുമായി ഹൃദ്യമായ ബന്ധം കാത്ത് സൂക്ഷിച്ച ഇടവകയാണ് പൂവത്തോട് ഇടവക :പൂവത്തോട് സെൻ്റ് തോമസ് ദേവാലയം മാർ ജോസഫ് കല്ലറങ്ങാട്ട് കൂദാശ ചെയ്തു
ഭരണങ്ങാനവുമായി ഹൃദ്യമായ ബന്ധം കാത്ത് സൂക്ഷിച്ച ഇടവകയാണ് പൂവത്തോട് ഇടവക :പൂവത്തോട് സെൻ്റ് തോമസ് ദേവാലയം മാർ ജോസഫ് കല്ലറങ്ങാട്ട് കൂദാശ ചെയ്തു
പാലാ: പൂവത്തോട്: ഭരണങ്ങാനവുമായി ഹൃദ്യമായ ബന്ധം കാത്ത് സൂക്ഷിച്ച ഇടവകയാണ് പൂവത്തോട് ഇടവക. പൂവത്തോട് ഇടവക പാലാ രൂപതയ്ക്ക് വലിയ അസെറ്റാണ് എന്നും പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
പൂവത്തോട് സെൻ്റ് തോമസ് ഇടവക പള്ളിയുടെ കൂദാശാകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കല്ലറങ്ങാട്ട് പിതാവ്.
കൂദാശക്കായി എത്തിയ മാർ ജോസഫ് കല്ലറങ്ങാട്ടിനെയും ,ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിനെയും, മാർ ജേക്കബ്ബ് അങ്ങാടിയത്ത് പിതാവിനെയും ബാൻറ് മേളത്തിൻ്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.വെള്ള വസ്ത്രം ധരിച്ച കൊച്ചു കുട്ടികൾ റോസാ പുഷ്പങ്ങൾ കൈയ്യിലേന്തിയിരുന്നു.
ഇടവക വികാരി ഫാദർ ജേക്കബ്ബ് പുതിയാപറമ്പിൽ വൈദീകരേയും ,വിശ്വാസികളെയും ദേവാലയത്തിൻ്റെ പൈതൃകത്തെ കുറിച്ചും ലഘു വിവരണം നൽകി.
കൈക്കാരൻമാരായ ജോസ് ജോസഫ് ഞായർകുളം ,കെ .സി മാത്യു കുറ്റിയാനിക്കൽ ,പ്രസാദ് ദേവസ്യ പേരേക്കാട്ട് ,പി.ജെ സെബാസ്റ്റ്യൻ പെരുവാച്ചി റ ,ജോജോ ജോസഫ് കാക്കാനിയിൽ എന്നിവർ നേതൃത്വം നൽകി .