Kerala

ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ പാലാ ഭരണങ്ങാനം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി മരണമടഞ്ഞു

Posted on

ഭരണങ്ങാനം: ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ പാലാ ഭരണങ്ങാനം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി മരണമടഞ്ഞു. ഇന്നലെ രാത്രി ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിലാണ് പാലാ ഭരണങ്ങാനം തകടിയേൽ സോണിയുടെ മകൾ ഏർലിൻ സോണി(21) മരണമടഞ്ഞത്. കോളജിൽ നിന്നും തിരികെ വീട്ടിലേയ്ക്ക് സ്വന്തം വാഹനത്തിൽ മടങ്ങിവരും വഴിയാണ് അപകടമെന്നാണ് വിവരം. അഡ്വ സിബി മാത്യു തകിടിയേലിൻ്റെ അനിയൻ്റെ മകളാണ്. അപകടവിവരം അറിഞ്ഞയുടൻ മെൽബണിലുള്ള സിബിയുടെ പുത്രൻ തൊമ്മച്ചൻ പെർത്തിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

മാതാവ് ബീന. സഹോദരങ്ങൾ: ഏവലിൻ സോണി,എഡ്‌ലിൻ സോണി.

ഓസ്ട്രേലിയയിലെ പെർത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പഠിക്കാൻ മിടുക്കിയായിരുന്ന ഏർലിൻ ഉന്നതമായ മാർക്കോടെയാണ് ഓസ്ട്രേലിയയിൽ മെഡിക്കൽ പ്രവേശനം നേടിയത്. സംസ്കാരം പിന്നീട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version