Kerala
മരിയൻ റാലിയിൽ സഹായ മാതാവും, ഉണ്ണിയേശുവുമായി വേഷമിട്ട് അമ്മയും, മൂന്നു വയസുകാരൻ മകനും
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ അക്കരപ്പള്ളി തീരുനാളിനാട് അനുബന്ധിച്ചു നടന്ന സീറോ മലബാർ യൂത്ത്മൂവ്മെന്റ്- യുവദീപ്തി, മാതൃവേദി മരിയൻ തീർത്ഥാടനത്തിന്റ ഭാഗമായി മാതൃവേദിയിലെ അംഗങ്ങളായ മുപ്പത് അമ്മമാർ ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന്റ സന്ദേശങ്ങൾ നല്കി കൊണ്ട് പരിശുദ്ധ കന്യകാമറിയം ആയപ്പോൾ വളരെ വ്യത്യസ്തമായ ഒരു കാഴ്ച കൂടി ഇ റാലിയിൽ കാണുവാൻ കഴിഞ്ഞു.
മുണ്ടക്കയം ഫെറോന വണ്ടൻപതാൽ സെന്റ് പോൾസ് ഇടവകാംഗം രമ്യാ ജോബിൻ മനക്കലേത്ത്, മകൻ ഡിജോൺ ജോബിൻ, മൂന്ന് വയസ് എന്നിവരാണ്
ക്രിസ്ത്യാനികളുടെ സഹായ മാതാവും,
ഉണ്ണിയേശുവുമായി വേഷമിട്ടുകൊണ്ട് മരിയൻ തീർത്ഥാടനത്തിൽ പങ്കെടുത്തത്, ഇത് പള്ളിയിൽ എത്തിയ വിശ്വാസികൾക്കും, മരിയൻ തീർത്ഥാടനം കണ്ട ജനങ്ങൾക്കും ഒരു നവ്യാനുഭവമാണ് സമ്മാനിച്ചത്.