Kottayam

കെസിവൈഎം കേരള നവീകരണ യാത്രയ്ക്ക് പാലായിൽ സ്വീകരണം

Posted on

പാലാ : കെസിവൈഎം സംസ്ഥാന സമിതിയുടെ കേരള നവീകരണ യാത്രക്ക് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത പാലായിൽ സ്വീകരണം നൽകി.

“യുവത്വത്തിന്റെ കണ്ണിലൂടെ, കേരള സമൂഹത്തിന്റെ വികസനം ” എന്ന ആപ്ത വാക്യവുമായി കെസിവൈഎം സംസ്ഥാന പ്രസിഡന്റ്‌ എബിൻ കണിവയലിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയുടെ ഭാഗമായി പാലാ കുരിശുപള്ളി ജംഗ്ഷനിലാണ് സ്വീകരണം നൽകിയത്. ലഹരിക്കെതിരെ പോരാട്ടം, യുവജന മുന്നേറ്റം, ക്രൈസ്തവ പീഡനങ്ങൾക്കെതിരെ, മലയോര തീദേശ ദളിത് അവകാശ സംരക്ഷണം, വർഗീയതക്കെതിരെ, വികസന രേഖ തയ്യാറാക്കൽ, ഭരണഘടന അവകാശ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കേരള നവീകരണ യാത്ര നടത്തുന്നത്.


എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗം കെസിവൈഎം മുൻ സംസ്ഥാന പ്രസിഡന്റ്‌ സാജു അലക്സ്‌ ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വ. സാം സണ്ണി ഓടയ്ക്കൽ, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, എസ്എംവൈഎം രൂപത ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ്, സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജോസ്മി മരിയ ജോസ്, സനു സാജൻ, എബിൻ കല്ലറയ്ക്കൽ, ഡോൺ ജോസഫ് സോണി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version