Kottayam
ധ്യാനകേന്ദ്രത്തിലെ അന്തേവാസിയെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന കേസിൽ പ്രതി പാലാ പോലീസിന്റെ പിടിയില്‍
പാലാ: 2023ജൂലെ 1മുതൽ 2023 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വയോധികയെ പരിചയപ്പെട്ട് രോഗാവസ്ഥയിലുള്ള അമ്മയുടെ ചികിൽസയ്ക്കായി എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുടക്കച്ചിറയിലുള്ള ഡിവൈൻ മേഴ്സി റിട്ടയർമെന്റ്
ഹോമിലെത്തി പലപ്പോഴായി മാലയും വളയും മോതിരവും സ്വർണ്ണകുരിശും ഉൾപ്പെടെ 8 പവൻ ആഭരണങ്ങളും 1500രൂപയും വാങ്ങി തിരികെ കൊടുക്കാതെ 4 ലക്ഷം രൂപയോളം തട്ടിയെടുത്തു കടന്നുകളഞ്ഞ പ്രതി ശ്രീജിത്ത് കെ എസ്സ് Age 35 S/o സോമന്‍ എന്നയാള്‍ ആണ് (01.09.2025)പോലീസിന്റെ പിടിയില്‍ആയത്.
പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ പോലീസ് അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ സുബാഷ് വാസു, സിവിൽ പോലീസ് ഓഫീസർമാരായ ജോബി,അനീഷ്, എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയിത പ്രതിയെ കോടതിയില്‍ ഹാജരാക്കി.