Kerala

പാലാ മുനിസിപ്പൽ പ്രദേശത്തെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട നിലം നികത്തി പുരയിടമാക്കുന്നതിന് പാലാ ആർ ഡി ഒ 2023 മുതൽ നൽകിയ ഉത്തരവുകൾ പൂനപരിശോധിക്കുന്നതിന് കോട്ടയം കലക്ടർ ഉത്തരവായി

Posted on

പാലാ:നാടിൻറെ ജൈവ വൈവിധ്യം  കത്ത് സൂക്ഷിക്കുന്നതിൽ പലരും മുന്നിട്ടിറങ്ങാറുണ്ട് .പക്ഷെ അവരെല്ലാം പാതി വഴിയിൽ വച്ച് സീമങ്ങൾ നിർത്തി പോകുന്നതായാണ് കണ്ടു വരുന്നത് . എന്നാൽ സിപിഐ യുടെ കരൂർ ലോക്കൽ സെക്രട്ടറി കെ ബി സന്തോഷ് അങ്ങനെയൊരാൾ അല്ല .പിടിച്ചാൽ പിടിച്ചതാണ്.കു റച്ചു സംസാരം കൂടുതൽ പ്രവർത്തി എന്നതാണ് സന്തോഷിന്റെ നയം .പരിചയക്കാരെ കണ്ടാൽ ഒന്ന് ചിരിക്കും അത്ര തന്നെ പക്ഷെ മനസ് ഇപ്പോഴും നാടിൻറെ അഭ്യുന്നതിയാണ് ലക്‌ഷ്യം .തന്നാൽ കഴിയുന്നത് നാടിനു വേണ്ടി ചെയ്യുക എന്നുള്ളതാണ് സന്തോഷിന്റെ ലക്‌ഷ്യം .മുണ്ടുപാലം അടക്കമുള്ള പ്രദേശങ്ങളിലെ വയൽ നികത്തലിനെതിരെ സന്തോഷ് കട്ട കലിപ്പിലായിരുന്നു .സിപിഐ മണ്ഡലം നേതൃത്വത്തിന്റെ പിന്തുണയോടെ സന്തോഷ് നടത്തിയ പോരാട്ടം വിജയം കൈവരിച്ചിരിക്കയാണ് .

രാവിലെ മുതൽ ഏഴോളം പനകളിൽ ചെത്ത് നടത്തുന്ന സാന് സന്തോഷ് പത്ത് ഏക്കറിൽ നെൽകൃഷി നടത്തുന്നുണ്ട് .ഗ്രൂപ്പായാണ് നെൽ കൃഷി.വാഴ കരിമ്പ് കൃഷിയും ഗ്രൂപ്പായി നടത്തുന്നുണ്ട് .കൃഷിയിലൂടെ മുന്നേറുന്ന ഒരു നിരയെ വളർത്തിയെടുക്കുകയാണ് ഈ ചെറുപ്പക്കാരൻ .ഇതിനിടയിലാണ് രാഷ്ട്രീയ പ്രവർത്തനം .സന്തോഷിന്റെ നേതൃത്വത്തിൽ സിപിഐ പ്രസ്ഥാനവും കരൂർ പഞ്ചായത്തിൽ കുതിക്കുകയാണ് .

പാലാ മുനിസിപ്പൽ പ്രദേശത്തെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട നിലം നികത്തി പുരയിടമാക്കുന്നതിന് പാലാ ആർ ഡി ഒ 2023 മുതൽ നൽകിയ ഉത്തരവുകൾ പൂനപരിശോധിക്കുന്നതിന് കോട്ടയം കലക്ടർ ഉത്തരവായി. സിപിഐ കരൂർ ലോക്കൽ സെക്രട്ടറി സന്തോഷ്‌ കെ ബി കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് നൽകിയ പരാതിയിലാണ് ഉത്തരവ് ഉണ്ടായത്.

പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പിൽ കാർഷിക കർഷക ക്ഷേമ വകുപ്പ് സ്പെഷ്യൽ വിജിലൻസ് സെൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ 2023 മുതൽ പാലാ കൃഷി ഭവനിൽ നിന്നും നിലം തരം മാറ്റാൻ നൽകിയിട്ടുള്ള എല്ലാ അനുമതികളും പുനപരിശോധിക്കണമെന്നും അനധികൃതമായി നിക്കത്തപ്പെട്ട നിലങ്ങൾ പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു റിപ്പോർട്ട് ചെയ്യണമെന്ന കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശപ്രകാരം 2023 മുതൽ പാലാ കൃഷിഭവനിൽ നിന്നും നൽകിയിട്ടുള്ള എല്ലാ അനുമതികളും പുനപരിശോധിച്ചും അനധികൃതമായി നിക്കത്തപ്പെട്ട നിലങ്ങളെ സംബന്ധിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പാലാ ആർ ഡി ഒ യ്ക്ക് ജില്ല കളക്ടർ നിർദേശം നൽകി.

നിലം നികത്തലുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പാലിക്കാതെ അനുമതി നൽകിയ പാലാ കൃഷി ഭവനിലെ കൃഷി ഓഫീസറെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. മുണ്ടുപാലം, മാർക്കറ്റിന് സമീപം, അരുണാപുരത്തു രണ്ടിടങ്ങളിലായി വ്യാപക വയൽ നികത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും ഇതിന്റെ പേരിൽ ഒരുപാട് ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നതായും സന്തോഷ്‌ പറഞ്ഞു.

മുണ്ടുപാലം ;ബോയിസ് ടൗൺ ഭാഗത്തെ വയൽ നിരത്തലിനെതിരെ കോട്ടയം മീഡിയയാണ് ആദ്യം വാർത്തകൾ നൽകിക്കൊണ്ടിരുന്നത്.ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവർ നടത്തുന്ന വയൽ നികത്തൽ മൂലം ജൈവ സംസ്കൃതി തന്നെ ഇല്ലാതാവുന്നതായി കോട്ടയം മീഡിയാ ചൂണ്ടി കാട്ടിയിരുന്നു .

പാലാ മുനിസിപ്പൽ പ്രദേശത്തെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട നിലം നികത്തി പുരയിടമാക്കുന്നതിന് പാലാ ആർ ഡി ഒ 2023 മുതൽ നൽകിയ ഉത്തരവുകൾ പൂനപരിശോധിക്കുന്നതിന് കോട്ടയം കലക്ടർ ഉത്തരവായി

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version