Kerala
പതിനഞ്ചാം വർഷവും പായസ രുചി ഓർമ്മകളുമായി മന്ത്രി റോഷി എത്തി
പാലാ :മീനച്ചിൽ ഹെറിറ്റേജ് കൾചെറൽ സൊസൈറ്റി, പാലാ കുരിശുപള്ളി ജംഗ്ഷനിൽ നടത്തുന്ന പായസമേളയിലേക്ക് പായസം രുചിക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് എത്തി പായസങ്ങൾ വാങ്ങി.
കഴിഞ്ഞ പതിനഞ്ചു വർഷമായി താൻ ഇവിടെ വന്ന് പായസം വാങ്ങുന്നതാണെന്ന് മന്ത്രി പറഞ്ഞു.
സൊസൈറ്റി പ്രസിഡന്റ് അഡ്വ സന്തോഷ് മണർകാട്ടു, അഡ്വ ജോസ് ടോം, ടെൻസൻ വലിയകാപ്പിൽ, ബിജു വാതെല്ലൂർ, ഷാജി പന്തപ്ലക്കിൽ, സതീഷ് മണർകാട്ടു, ബാബു പുന്ന ത്താനം, അനുപ് ടെൻസൻ, അമൽ ടി ആർ, ആൻറ്റപ്പെൻ എന്നിവർ മന്ത്രിയെ സ്വീകരിച്ചു.