Kottayam

ആയിരങ്ങൾക്ക് ആത്മ വിശുദ്ധി നൽകുന്ന പ്രഭവ കേന്ദ്രമായി ളാലം സെന്റ് മേരീസ് പള്ളി മാറിയെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്

Posted on

 

പാലാ:ആയിരങ്ങൾക്ക് ആത്മ വിശുദ്ധി നൽകുന്ന പ്രഭവ കേന്ദ്രമായി ളാലം സെന്റ് മേരീസ് പള്ളി മാറിയെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു .  ളാലം പഴയ പള്ളിയിൽ  പുതുതായി നിർമ്മിച്ച കൊടിമരത്തിൻ്റെ വെഞ്ചരിപ്പും കൊടിയേറ്റ് കർമ്മവും നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പാലാ രൂപതാബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.

വികാരി റവ.ഫാ.ജോസഫ് തടത്തിൽ ,കത്തീഡ്രൽ പള്ളി വികാരി റവ.ഫാ ജോസ് കാക്കല്ലിൽ, ളാലം പുത്തൻപള്ളി വികാരി റവ.ഫാ.ജോർജ് മൂലേച്ചാലിൽ, പാസ്റ്ററൽ അസി.റവ.ഫാ. ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ റവ.ഫാ സ്കറിയാ മേ നാംപറമ്പിൽ, റവ.ഫാ.ആൻറണി ന ങ്ങാപറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു

.ചടങ്ങുകൾക്ക് കൈക്കാരൻമാരായ മ്പേബിച്ചൻ ചക്കാലക്കൽ, ടെൽസൻ വലിയ കാപ്പിൽ, ജോർജുകുട്ടി ഞാവള്ളിൽ, സാമ്പു തേനം മാക്കൽ കൺവീനർമാരായ രാജേഷ് പറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version