Kottayam

പാമ്പാടിയില്‍ ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത പ്രതികള്‍ അറസ്റ്റില്‍

Posted on

പാമ്പാടി:സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിനുള്ള വിരോധം മൂലം ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത പ്രതികള്‍ അറസ്റ്റില്‍.

27.08.25 തീയതി രാത്രി 08.45 മണിക്ക് പാമ്പാടി ഭാഗത്ത് നിന്നും പള്ളിക്കത്തോട് ഭാഗത്തേക്ക് യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന മേരി മാതാ ബസ് ജീവനക്കാര്‍ക്കാണ് സൈഡ് നല്‍കിയില്ല എന്ന പേരില്‍ മര്‍ദ്ദനമേറ്റത്. ബസ് കൂരോപ്പട വില്ലേജ് മാക്കൽപ്പടി ബസ്റ്റോപ്പിൽ നിർത്തിയപ്പോൾ പ്രതികൾ യാത്ര ചെയ്തുവന്ന സ്കൂട്ടർ ബസ്സിനു മുന്നിൽ കയറ്റി നിർത്തി തടസ്സമുണ്ടാക്കുകയും യാത്രക്കാരുടെ മുന്നില്‍ വച്ച് ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ലും തകര്‍ന്നു ആകെ 40700/- രൂപയുടെ നാശനഷ്ടം വരുത്തിയ

  1. Alexmon V Sebastian
    Age. 37
    S/o. Sebastian
    Vayalil peedikayil
    SN Puram P O
    Kooroppada
  2. Varun V Sebastian
    Age. 42
    S/o. Sebastian
    Vayalil peedikayil
    SN Puram PO
    Kooroppada

എന്നിവരെ SHO റിച്ചാര്‍ഡ്‌ വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ SI ഉദയകുമാറും സംഘവും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version