Kerala
ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തർക്കം യുവാവിനെ കൂട്ടുകാർ കുത്തിക്കൊന്നു
കേരളത്തെ നടുക്കി വീണ്ടും അരുംകൊല.കളമശ്ശേരിയില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞാറക്കല്‍ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കാരണം.സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായിട്ടുണ്ട്. സനോജും പ്രസാദുമാണ് പിടിയിലായത്. ഇവർ തോപ്പുംപടി സ്വദേശികളാണ്.
മൂവരും കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.