Kottayam

കുമരകം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിയമബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

Posted on

ജില്ല ലീഗൽ സർവീസസ് അതോറിറ്റിയും കുമരകം. ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്ബും സംയുക്ത മായി കുട്ടികൾക്ക് നിയമബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം വൊവേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ എം എസ്സ് ബിജീഷ് ഉൽഘാടനം ചെയ്തു.

ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ടി സത്യൻ അധ്യക്ഷത വഹിച്ചു. കുട്ടികളും നിയമവും എന്ന വിഷയത്തിൽ ജില്ല ലീഗൽ സർവീസ് സസ് അതോറിറ്റി പാര ലീഗൽ വോളിന്റീയർമാരായ ടി വി ബോസ്സ്, പി എസ് ഫൈസൽ, അബ്ദുൽ ലത്തീഫ്, എന്നിവർ ക്ലാസ്സെടുത്തു. തുടർന്ന് കുട്ടികൾക്ക് സൗജന്യ മായി നിയമപാഠം പുസ്തകം വിതരണം ചെയ്‌തു.

ലീഗൽ ലിറ്ററസി സ്കൂൾ കോർഡിനേറ്റർമാരായ ആഷാബോസ്സ്, ബിബിൻ തോമസ്, അധ്യാപകരായ യു ജി സന്ധ്യ, വി ആർ അമ്പിളി, ലാബ് അസിസ്റ്റന്റ് പി വി വിശാൽ, സ്കൂൾ ലീഡർ നന്ദു കൃഷ്ണ പി ജെ,വിദ്യാർത്ഥി പ്രതിനിധി ആര്യൻ അനീഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version