Kottayam
കുമ്മനത്ത് സംയുക്ത നബിദിന റാലി സെപ്റ്റമ്പർ 5 ന്
കുമ്മനം: കുമ്മനത്തെ വിവിധ മസ്ജിദുകളുടെ നേതൃത്വത്തിൽ ഈ വർഷത്തെ സംയുക്ത നബിദിന റാലി സെപ്റ്റമ്പർ 5 വെള്ളിയാഴ്ച രാവിലെ 7.30 ന് ആരംഭിക്കും. . കുമ്മനം അംബൂരം കവലയിൽ നിന്ന് ആരംഭിക്കുന്ന നബിദിന റാലി കുമ്മനം കുളപ്പുരക്കവലയിൽ സമാപിക്കും നൂറുകണക്കിന് വിദ്യാർഥികൾ അടക്കം നിരവധി പേർ റാലിയിൽ അണിനിരക്കും
നബിദിന റാലിയുടെ വിജയത്തിന് അബ്ദുൽ ജലീൽ ലബ്ബ പുത്തൻ പറമ്പിൽ കൺവീനറും, സുനീർ കരിമ്പുമാലി ചെയർമാനുമായി കമ്മറ്റി നിലവിൽ വന്നു. സലാംകുട്ടി, ഇസ്മായിൽ മൗലവി, നിസാം പഴന്തറ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് നിലവിൽ വന്നത്
റാലിയുടെ സമാപന സമ്മേളനം കുമ്മനം കുളപ്പുരക്കവലയിൽ ഷാഹി മൗലവി ( ഇമാം കുമ്മനം ജുമാ മസ്ജിദ് )ഉദ്ഘാടനം ചെയ്യും,ഹുസൈൻ മൗലവി (റഹ്മത്ത് ജുമാ മസ്ജിദ് ) മുഖ്യപ്രഭാഷണം നടത്തും. അബ്ദുൽ ഗഫാർ മൗലവി ( ശരി അത്ത് ജുമാ മസ്ജിദ് ഇമാം) ഫലസ്തീൻ ഐക്യദാർഡ്യ സന്ദേശം നൽകും, അൽ ഹാഫിസ് അയ്യൂബ് മൗലവി. (തബ്ലലീഗ് മസ്ജിദ്), ഇസ്മായിൽ മൗലവി ( നൂർ മസ്ജിദ്)
എന്നിവർ ആശംസകൾ അർപ്പിക്കും
വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിഞ്ജ എടുപ്പിക്കും
യോഗത്തിൽ സുനീർ കരിമ്പുമാലി അദ്ധ്യക്ഷം വഹിക്കും, അബ്ദുൽ ജലീൽ ലബ്ബ പുത്തൻ പറമ്പിൽ സ്വാഗതവുംKKA സലാം നന്ദിയും പറയും.