Kerala
ഇപ്പോൾ കുടിച്ച പായസം ഏതെന്ന് പറയാമോ അറിയില്ലെന്ന് ചെയർമാൻ ;സിപിഐ(എം) നേതാവ് സജേഷ് ശശിക്കും അറിയില്ല
പാലാ :ഇപ്പോൾ കുടിച്ച പായസം ഏതെന്ന് പറയാമോ അറിയില്ലെന്ന് പാലാ മുൻസിപ്പൽ ചെയർമാൻ ;സിപിഐ(എം) നേതാവ് സജേഷ് ശശിക്കും അറിയില്ല.ജോസുകുട്ടി പൂവേലിക്കും അറിയില്ല ;കൗൺസിലർ ലിസി കുട്ടി മാത്യുവിനും;ആനി ബിജോയിക്കും അറിയില്ല.ചോദ്യം ചോദിച്ചത് സന്തോഷ് മണർകാട് ആയിരുന്നു .എല്ലാവരും പായസം കുടിച്ചതിന്റെ ആലസ്യത്തിൽ മറുപടി ചിരിയിൽ ഒതുക്കിയെങ്കിലും ശരിയുത്തരം പറഞ്ഞയാൾ സമ്മാനം നേടി .
ഇന്ന് രാവിലെ മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ 16-ാമത് ഓണാഘോഷങ്ങള്‍ക്ക് പായസമേളയോടെ പാലായില്‍ തുടക്കം കുറിച്ചു. ആഘോഷങ്ങളും പായസമേളയും മാവേലി ബസാറും മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി.സൊസൈറ്റി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസിക്കുട്ടി മാത്യു മുനിസിപ്പല്‍ കൗണ്‍സിലര്‍ ആനി ബിജോയ്ക്ക് നല്കി ആദ്യ വില്പന നിര്‍വ്വഹിച്ചു. വി.എം. അബ്ദുള്ള ഖാന്, ജോസുകുട്ടി പൂവേലി, ജോര്‍ജ് വലിയപറമ്പില്‍,
ജോഷി വട്ടക്കുന്നേല്‍, മൈക്കിള്‍ കാവുകാട്ട്, കിരണ്‍ അരീക്കല്‍, എം.ടി. കൃഷ്ണന്‍നായര്‍, തങ്കച്ചന് കാപ്പില്‍, ബിജു വാതല്ലൂര്‍, ഷാജി പന്തപ്ലാക്കല്‍, ടെന്‍സണ്‍ വലിയകാപ്പില്‍, സജി പുളിക്കല്‍, കെ.പി. രാജന്, സതീഷ് മണര്‍കാട്ട്, ജോയി വട്ടക്കുന്നേല്‍, സോണി വലിയകാപ്പില്‍, സാജന് പന്തപ്ലാക്കല്‍, ബാബു കലയത്തിനാല്‍, ബാബു പുന്നത്താനം, ബേബി കീപ്പുറം, അനൂപ് ടെന്‍സണ്‍ തുടങ്ങി പാലായിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തിന്റെ ഒരു വലിയ പരിച്ഛേദം പായസമേളയുടെ ഉദ്ഘാടന ചടങ്ങിൽ എത്തി.