Kottayam
ഇടയാറ്റ് സ്വയംഭൂ: ബാലഗണപതിക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവവും ഉണ്ണിയൂട്ടും ആഗസ്റ്റ് 27 ബുധനാഴ്ച നടക്കും
പാലാ:ഇടയാറ്റ് സ്വയംഭൂ: ബാലഗണപതിക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവവും ഉണ്ണിയൂട്ടും ആഗസ്റ്റ് 27 ബുധനാഴ്ച നടക്കും.
2025 ആഗസ്റ്റ് 27 രാവിലെ 5.00 ന് പള്ളിയുണർത്തൽ ,നിർമ്മാല്യ ദർശനം ,5.30 ന് അഷ്ടാഭിഷേകം ,6.30 ന് അഷ്ടദ്രവൃ മഹാഗണപതി ഹോമം ,മുഖ്യകാർമ്മികത്വം ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി കല്ലംമ്പള്ളി ഇല്ലം.
10.30 ന് പ്രസാദ വിതരണം 11ന് ചരിത്ര പ്രസിദ്ധമായ മഹാപ്രസാദമൂട്ട്’ വൈകിട്ട് 6.30ന് ദീപാരാധന
പി.ബി ഹരികൃഷ്ണൻ ഇടയാറ്റ് നാരായണൻ നായർ കെ. ജി, കെ.റ്റി മനോജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.