Kottayam
എയ്ഞ്ചലീനാ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നരിയങ്ങാനത്തിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 ശനിയാഴ്ച രാവിലെ9:00 മണി മുതൽ തേവർപാടം കവലയ്ക്കൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ നടത്തുന്നു.
നരിയങ്ങാനം: എയ്ഞ്ചലീനാ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നരിയങ്ങാനത്തിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 ശനിയാഴ്ച രാവിലെ9:00 മണി മുതൽ തേവർപാടം കവലയ്ക്കൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ നടത്തുന്നു.
ക്ലബ് പ്രസിഡണ്ട്
ഡിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനവും തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ്: പ്രസിഡണ്ട് സ്റ്റെല്ല ജോയി ഓണസന്ദേശവും വാർഡ് മെമ്പർ കൊച്ചറാണി ജയ്സൺ സമ്മാനദാനവും നിർവഹിക്കും.
പ്രാദേശിക കലാകാരന്മാരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള
കരോക്കെ ഗാനമേളയും
പായസ വിതരണവും ഉണ്ടായിരിക്കും
എന്ന് ക്ലബ് പ്രസിഡണ്ട് ഡിജു സെബാസ്റ്റ്യൻ, സെക്രട്ടറി ജോഷി മനയാനിക്കൽ, വൈസ് പ്രസിഡണ്ട് ദീപു ഉമേഷ്, ട്രഷറർ ടോമി പള്ളിത്താഴെ, പ്രോഗ്രാം കമ്മിറ്റി കോഡിനേറ്റർ ജോഷി മലയാളികൾ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സിജോ പള്ളിത്താഴെ, എന്നിവർ അറിയിച്ചു.