Kottayam
വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അത്തപ്പൂക്കളമത്സരവും പുഞ്ചിരിമത്സരവും ഓഗസ്റ്റ് 30 പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും
പാലാ: വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അത്തപ്പൂക്കളമത്സരവും പുഞ്ചിരിമത്സരവും ഓഗസ്റ്റ് 30 പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. അത്തപ്പൂക്കളമത്സരം വിജയികള്‍ക്ക് ഒന്നാം സമ്മാനമായി സോമതീരം ആയുര്‍വേദ റിസോര്‍ട്ട്, തിരുവനന്തപുരം നല്കുന്ന 25001/- രൂപ, രണ്ടാം സമ്മാനം ഹോട്ടല്‍ ഗ്രാന്റ് കോര്‍ട്ട്യാര്‍ഡ് പാലാ നല്കുന്ന 15001/- രൂപ, മൂന്നാം സമ്മാനം പവിത്ര സില്‍ക്സ് പാലാ നല്കുന്ന 10001/- രൂപയും പുഞ്ചിരിമത്സരവിജയികള്ക്ക് എസ്.ഡബ്ല്യൂ.എ. നല്കുന്ന ഡയമണ്ട് റിംഗ്സ്, വൈപ്പന ജൂവല്ലറി പാലാ നല്കുന്ന ഗോള്‍ഡ് റിംഗ്, പങ്കജ് ജൂവല്ലറി നല്കുന്ന ഗോള്‍ഡ് ലോക്കറ്റ് എന്നിവ വിതരണം ചെയ്യും. 30 ന് രാവിലെ 10 മണിക്ക് അത്തപ്പൂക്കളമത്സരവും 4 മണിക്ക് പൂഞ്ചിരി മത്സരവും നടക്കും. തുടര്‍ന്ന് 5 മണിക്ക് സാംസ്കാരിക സമ്മേളനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കള്‍ക്ക് സ്വീകരണം, സമ്മാനദാനം എന്നിവ ടൗണ്‍ഹാളില്‍ നടക്കും. പ്രമുഖരായ വ്യക്തികള്‍ സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് സിനിമാതാരം അഞ്ജലി നായര്‍ സമ്മാനവിതരണം നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, വി.എം. അബ്ദുള്ള ഖാന്, ബെന്നി മൈലാടൂര്‍, ജോര്‍ജ് വലിയപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.