Kottayam
രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജി വയ്ക്കണം: വനിതാ കോൺഗ്രസ്
പാലാ: സ്ത്രീകളെ ഉപഭോഗ വസ്തുവാക്കുന്ന ,പൊതു പ്രവർത്തകർക്ക് തന്നെ അപമാനമാകുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജി വെക്കണമെന്ന് കേരളാ വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശൃപ്പെട്ടു.
പൊതുപ്രവർത്തന രംഗത്ത് വേണ്ട അന്തസും അഭിമാനവും രാഹുൽ മാങ്കൂട്ടം കളഞ്ഞ് കുളിച്ചിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ലിസി ബേബി മുളയിങ്കൽ (നിയോജക മണ്ഡലം പ്രസിഡണ്ട് , ,ഡാനി തോമസ് (ജില്ലാ പ്രസിഡണ്ട് ,ലി സ്യൂ ജോർജ് ,സെല്ലി ജോർജ് ,സ്മിത അലക്സ് ,, ,നിർമ്മല ജിമ്മി ,സെലിൻ ജോർജ് ,മായാ പ്രദീപ് ,ബിജി ജോജോ, ലീനാ സണ്ണി ,ബെറ്റി ഷാജു ,ടോബിൻ കെ അലക്സ് ,ജോസുകുട്ടി പൂവേലി ,ബിജു പാലുപ്പടവിൽ തുടങ്ങിയവർ പ്രസംഗിച്ചു