Kerala
വിദ്യാഭ്യാസ മേഖലയിലെ ഭിന്നശേഷി നിയമന ഉത്തരവിന്റെ പേരിൽ അധ്യാപക- അനധ്യാപക നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാരിന്റെ അനിതിക്കെതിരെ കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടന്നു
കടനാട്: വിദ്യാഭ്യാസ മേഖലയിലെ ഭിന്നശേഷി നിയമന ഉത്തരവിന്റെ പേരിൽ അധ്യാപക- അനധ്യാപക നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാരിന്റെ അനിതിക്കെതിരെ കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടന്നു.
ഹെഡ്മാസ്റ്റർ അജി. വി. ജെ, അധ്യാപകരായ ഫാ. നോബിൾ മാത്യു , സിബി ആന്റണി, അനൂപ് സണ്ണി, പ്രീമ എ. ജെ, ജിബി തോമസ്,അനധ്യാപക പ്രതിനിധി ബൈജു എൻ. സി എന്നിവർ സംസാരിച്ചു. നിയമനാഗീകാരവും, വേതനവും ഇല്ലാതെ വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപക അനധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കറുത്ത റിബൺ ഉപയോഗിച്ച് വാ മൂടിക്കെട്ടി അധ്യാപക സമൂഹം ഒന്നാകെ പ്രതിഷേധം രേഖപ്പെടുത്തി.