Kerala

യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി

Posted on

ഭരണങ്ങാനം:പൊതുപ്രവർത്തനത്തടൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി വരിക്കയിൽ രക്തം ദാനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡണ്ട് സക്കറിയാസ് ഐപ്പൻപറമ്പിൽകുന്നേലിന്റെ നേതൃത്വത്തിൽ ഇരുപതോളം ചെറുപ്പക്കാർ രക്തം ദാനം ചെയ്തുകൊണ്ട് മാതൃകയായി. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ആനന്ദ് ചെറുവള്ളി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, ജോബിന്‍ നെല്ലിക്കാനിരപ്പേല്‍, ടോണി ഉപ്പൂട്ടില്‍, വിന്‍സെന്റ് തോമസ്, ബോണി കലവനാല്‍, സിജോ പള്ളിപാട്ട്, വിഷ്ണു ചെറുശാല, മനു തോണിപ്പാറ, മാത്തുകുട്ടി വറവുങ്കല്‍, ഫെലിക്സ് കൂടമറ്റത്തില്‍, ലിജു മരോട്ടിക്കല്‍, സുദീഷ് ഓലിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version