Kerala
കടുത്തുരുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയ്മോൻ വി.എം ന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി
കടുത്തുരുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയ്മോൻ വി.എം ന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി .വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ കോട്ടയം യൂണിറ്റിലെ സുത്യർഹ സേവനത്തിന് ബഹുമാനപ്പെട്ട ചീഫ് മിനിസ്റ്ററുടെ പോലീസ് മെഡൽ ലഭിച്ച ഇപ്പോഴത്തെ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയ്മോൻ വി.എം നു ഇതൊരു അർഹതയ്ക്കുള്ള അംഗീകാരം കൂടിയാണ് .
കോട്ടയം വിജിലൻസ് ഒരു പൂട്ട് പൂട്ടിയാൽ അതിൽ നിന്നും രക്ഷപെടാൻ ആർക്കും സാധ്യമല്ല .അത്ര കുറ്റമറ്റ രീതിയിലാണ് പ്രാരംഭ നടപടി .കൈക്കൂലിക്കാരനായ പ്രതി പിടികൂടപ്പെട്ടു കഴിഞ്ഞാൽ തെളിവില്ലായ്മയുടെ ആനുകൂല്യം പറ്റി ഒരിക്കലും രക്ഷപെടരുത് .അങ്ങനെയുള്ള നീക്കങ്ങൾക്കു മുമ്പനാണ് ജെയ്‌മോൻ വി എം .ഇതിനു മുൻപ് കോട്ടയം വിജിലൻസിൽ സ്റ്റാൻലി സാറിനു മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട് .
ഈയടുത്ത നാളിൽ കേരളമാകെ ശ്രദ്ധിക്കുന്ന കൈക്കൂലി കേസിൽ സെക്രട്ടറിയേറ്റിലെ തന്നെ വലിയൊരു അഴിമതി ഗാങ്ങിനെയാണ് പിടികൂടിയത് .അധ്യാപക നിയമനം സ്ഥിരപ്പെടുത്താൻ പണം പിരിച്ച സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്മാരെയും ,ഇടനിലക്കാരെയുമാണ് കോട്ടയം വിജിലൻസിന്റെ തന്ത്രപരമായ നീക്കം കൊണ്ട് പിടി കൂടാനായത് .ഇപ്പോൾ ഇദ്ദേഹം കടുത്തുരുത്തി എസ് ഐ ആയി സേവനം അനുഷ്ഠിക്കുന്നു .