Kottayam

വിദേശ തൊഴിൽ സ്വപ്നം കണ്ട് വിദേശഭാഷാ പഠനം നടത്തുന്ന വിദ്യാർത്ഥികളുമായി സംവദിച്ച് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാക്കമ്മറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം

Posted on


പാലാ: വിദേശത്ത് മികച്ച തൊഴിലിനായുള്ള വിദേശഭാഷാ പഠനം നടത്തുന്ന നൂറുകണക്കിന് വിദ്യാർഥികളോട് സ്വത്രന്ത്യ സമര ചരിത്രം വിശദീകരിച്ചും നേടിയ സ്വാതന്ത്ര്യം കാക്കാൻ പുതിയ തലമുറ അല്പസമയം മാറ്റിവയ്ക്കണമെന്ന് ആഹ്വനം ചെയ്യ്തും ,കോട്ടയം ജില്ലാ ഗാന്ധിദർശൻ വേദി, ഇടമറ്റം ഓശാനമൗണ്ടിൽ ദേശീയപതാക ഉയർത്തി ഫ്ലാഗ് സല്യൂട്ട് നടത്തി .78-വർഷത്തെ ഭാരത ചരിത്രം വിശകലനം ചെയ്ത് കുട്ടികൾക്ക് പ്രചോ ദനമേകി സ്വാതന്ത്ര്യ ദിനംഘോഷം നടത്തി.

ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടുപ്പറമ്പിൽ പാതകയുയർത്തി ആരംഭിച്ച പരിപാടികൾ സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യ്തു. ജില്ലാ സെക്രട്ടറി തോമസ് താളനാനി മധുരം വിതരണം ചെയ്യ്തു. രാജേന്ദ്രബാബു, സോബിച്ചൻ ചെവ്വാറ്റുകുന്നേൽ,ജോർജ് ജോസഫ് പുന്നത്താനം,ജോസി തുരുത്തി,മാത്യു കുര്യൻ കൊല്ലംപറമ്പിൽ,ആഷ്‌ന തങ്കം,ശാലു അന്ന ടോം, ലൈ മാത്യു,തോമസ് സണ്ണി,അലക്സ്‌ റോജി,ലിബിൻ മാത്യു, എന്നിവർചർച്ചയിൽ പങ്കെടുത്ത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version