Kerala
എന്റെ നാട് ഇടനാട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലാ :എന്റെ നാട് ഇടനാട് ചാരിറ്റബിൾ സൊസൈറ്റിയും ;വള്ളിച്ചിറ മെഡികെയർ ലാബുമായി സഹകരിച്ച് ഇടനാട് എസ് എൻ ഡി പി ശാഖാ ആഡിറ്റോറിയത്തിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഇടനാട് എസ് എൻ ഡി പി ശാഖാ പ്രസിഡണ്ട് വി എൻ ശശി വാകയിലും ;സെക്രട്ടറി കെ ആർ മനോജൻ കൊണ്ടൂർ എന്നിവർ സംയുക്തമായി നിർവഹിച്ചു .
രക്ഷധികാരി സിബി ചിറ്റാട്ടിൽ;പ്രസിഡന്റ് ജ്യോതിഷ് ; സെക്രട്ടറി ഷൈജു ;രജിസ്റ്റർഡ് പ്രസിഡന്റ് ജോബിഷ് കാട്ടാമല;രജിസ്റ്റർഡ് സെക്രട്ടറി അരുൺ മേനാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു .എന്നും വ്യത്യസ്തവും ശ്രദ്ധേയവുമായ പരിപാടികളോടെ ജനതല്പരത കാത്ത് സൂക്ഷിക്കുന്ന എന്റെ നാട് ഇടനാട് സൊസൈറ്റി പ്രവർത്തകരെ നാട്ടുകാർ അഭിനന്ദിച്ചു .