Kottayam
ലയൺസ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലി സ്വാതന്ത്ര്യദിനാഘോഷം: ബോയ്സ് ടൗൺ കുട്ടികളോടും ,വായാധികരോടും ഒപ്പം
പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലി സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 ന് ആഘോഷിക്കും. രാവിലെ 8 മണിക്ക് മുണ്ടുപാലത്തുള്ള ക്ലബ് അങ്കണത്തിൽ പ്രസിഡൻറ് സുനിൽ സെബാസ്ട്യൻ ദേശീയ പതാക ഉയർത്തും. ഡയറക്ടർ ബോർഡ് മെമ്പർ ഡോ. ജോർജുകുട്ടി വട്ടോത്ത് സന്ദേശം നൽകും.
തുടർന്ന് കരൂർ ബോയ്‌സ് ടൗണിലെത്തി അവിടുത്തെ കുട്ടികളോടും മുതിർന്നവരോടുമൊപ്പം ആഘോഷങ്ങൾ നടത്തും. ബോയ്‌സ് ടൗൺ സുപ്പീരിയർ റവ. സി. ഡയസ്, ഡോ. സണ്ണി വി. സഖറിയാസ്, ഡോ. വിയാനി ചാർലി, ബിജു കുര്യൻ, തോമസുകുട്ടി ആനിത്തോട്ടം എന്നിവർ പ്രസംഗിക്കും. സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം, ദേശഭക്‌തിഗാനാലാപനം, സ്‌നേഹവിരുന്ന് എന്നിവയും നടത്തും.