Kottayam
തൻ്റെ രണ്ട് കണ്ണുകളും അപരന് ദാനം ചെയ്ത വെളിച്ചത്തിൻ്റെ ലോകത്തേക്ക് കൊണ്ട് വന്ന അന്ന മോൾ ,അക്ഷര വെളിച്ചം പകർന്ന് തന്ന വിദ്യാലയത്തോട് വിട പറയാനെത്തി
പാലാ: അപകടത്തിൽ മരിച്ചിട്ടും അന്ന മോളുടെ കണ്ണുകൾ രണ്ട് പേർക്ക് വെളിച്ചമേകും. അന്ധകാരത്തിൻ്റെ ലോകത്ത് നിന്നും രണ്ട് പേരെ വെളിച്ചത്തിൻ്റെ ലോകത്തേക്കെത്തിച്ച അന്ന മോൾ തനിക്ക് അക്ഷര വെളിച്ചം പകർന്ന് നൽകിയ പാലാ സെൻ്റ് മേരീസ് സ്കുളിലേക്ക് കടന്നു വന്നു.
എല്ലാദിസവും പൊട്ടിച്ചിരിച്ചു കൊണ്ട് കടന്ന് വന്ന അന്ന മോൾ ഇന്ന് വന്നത് വിശുദ്ധ കുരിശിൻ്റെ അടയാളമുള്ളി ആംബുലൻസിലായിരുന്നെന്ന് മാത്രം. ദു:ഖാർത്തരായ സഹപാഠികൾ കണ്ണീരോടെ യാണ് റോസാപുഷ്പങ്ങൾ അർപ്പിച്ചത്.
മാണി സി കാപ്പൻ തോമസ് പീറ്റർ ,ബിജി ജോ ജോ ,,ടോബിൻ കെ അലക്സ് ,ജോസുകുട്ടി പൂവേലി ,എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
പാലാ തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കലിൽ ആഗസ്റ്റ് 5 ന് രാവിലെ സ്കൂട്ടറിൽ പാലായിലുള്ള സെന്റ് മേരീസ് സ്കൂളിലേക്ക് വരുമ്പോഴായിരുന്നു ജോമോളെയും ;മകൾ അന്നമോളെയും അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്.ചന്ദൂസ് എന്ന ചെറുപ്പക്കാരനും മറ്റു മൂന്നു സുഹൃത്തുക്കളും ഓടിച്ചിരുന്ന കാറാണ് അമിത വേഗത്തെ തുടർന്ന് നിയന്ത്രണം വിട്ടു മറിഞ്ഞത് .
മറ്റൊരു സ്കൂട്ടറിൽ വരികയായിരുന്ന മേലുകാവുമറ്റം നെല്ലൻകുഴിയിൽ എൻ.കെ സന്തോഷിൻ്റെ ഭാര്യ ധന്യയും (38) മരിച്ചിരു ന്നു. എതിർദിശയിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ രണ്ട് സ്കൂട്ടറുകളെയും ഇടിച്ചു തെറിപ്പിക്കു കയായിരുന്നു.