Kottayam
ഒരു ഫോൺ കോളിൽ നടപടിയെടുത്ത് ചെയർമാൻ തോമസ് പീറ്റർ :പഴയ സ്റ്റാൻഡിലെ വെയിറ്റിങ് ഷെഡിലെ അപകടാവസ്ഥയിൽ നിന്ന ഷീറ്റ് മാറ്റി;സമയ ബന്ധിതമായി പുതിയവ സ്ഥാപിക്കും
പാലാ :ഒരു ഫോൺ കോളിൽ നടപടിയെടുത്ത് ചെയർമാൻ തോമസ് പീറ്റർ :പഴയ സ്റ്റാൻഡിലെ വെയിറ്റിങ് ഷെഡിലെ അപകടാവസ്ഥയിൽ നിന്ന ഷീറ്റ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ മഴ വരുമ്പോൾ അപകടമുണ്ടാവുമെന്നു മുനിസിപ്പാലിറ്റിയിലെ ഒരു വോട്ടർ ഫോൺ ചെയ്തു പറഞ്ഞപ്പോൾ ഉടൻ നടപടിയെടുത്ത് ചെയർമാൻ തോമസ് പീറ്റർ.
സ്ഥലം പോയി കണ്ടു നിജസ്ഥിതി ബോധ്യപ്പെട്ട ചെയർമാൻ ഉടൻ തന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു .ഫയർ ഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി അപകടകരമായി നിന്ന ഷീറ്റ് മാറ്റുകയായിരുന്നു .സമയ ബന്ധിതമായി തൽസ്ഥാനത്ത് പുതിയ ഷീറ്റ് മാറ്റിയിടുമെന്നും തോമസ് പീറ്റർ അറിയിച്ചു .