Kerala
പാലാ നമ്മുടെ സ്വന്തമെന്ന് ജോസ് കെ മാണി :പാലാ തിരിച്ചു പിടിക്കുമെന്ന സൂചന നൽകി നേതാക്കൾ
പാലാ: പാലാ നമ്മുടെ സ്വന്തമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചു.ഇന്ന് പാലായിൽ നടന്ന യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം മഹാറാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പാലാ കുരിശ് പള്ളി കവലയിൽ പ്രസംഗിക്കുകയായിരുന്നു ജോസ് കെ മാണി.
അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി തന്നെ എന്ന സൂചന നൽകുന്നതാണ് പാർട്ടിയിലെ മറ്റ് പ്രാസംഗികർ സൂചിപ്പിച്ചത്.
ഇതിൽ റാന്നി എം.എൽ.എ പ്രമോദ് നാരായണൻ പറഞ്ഞത് പാലായിലെ യൂത്ത് ഫ്രണ്ട് പ്രസിഡണ്ടിൻ്റെ പേര് തോമസുകുട്ടി എന്നാണ്. എന്നാൽ ഈ യുവജനപ്രകടനം കാണുമ്പോൾ എനിക്ക് തോന്നുന്നത് പാലായിൽ പലരോടും ഇൻ ഹരിഹർ നഗറിലെ തോമസുകുട്ടി വിട്ടോടാ എന്ന് പറയേണ്ടി വരും എന്നായിരുന്നു.
പാലായിലെ മാറ്റം തുടർന്നു കൊണ്ടു പോകണം ,നമ്മുടെ ചിന്താഗതി മാറണം എന്നാണ് ജോസ് കെ മാണിയും സൂചിപ്പിച്ചത് .മാണി സാർ കൊണ്ടുവന്ന വികസനം കഴിഞ്ഞ 7 വർഷമായി അന്യം നിന്നു പോയെന്നും ജോസ് കെ മാണി സൂചിപ്പിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ