Kerala
അന്ന മോൾ സഹപാഠികളെ അവസാനമായി കാണാൻ തിങ്കളാഴ്ച 8.20 ന് എത്തും: സെൻ്റ് മേരീസ് സ്കൂൾ
പാലാ: പാലാ തൊടുപുഴ റൂട്ടിലെ മുണ്ടാങ്കൽ വാഹനാപകടത്തിൽ മരിച്ച അന്ന മോൾ (II) സുനിൽ തൻ്റെ മാതൃവിദ്യാലയത്തിലെ സഹപാഠികളെ കാണാൻ മുൻ നിശ്ചയിച്ചതിലും നേരത്തെ എത്തും.
നേരത്തെ തിങ്കളാഴ്ച (11. 8.2025) 9.30 നായിരുന്നു സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിനായി നിശ്ചയിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ 8.20 ആയി സമയം നിജപ്പെടുത്തുകയായിരുന്നു.
ഇന്നലെ (വെള്ളി)വൈകിട്ട് 8.37 നാണ് അന്ന മോളുടെ മരണ സമയം ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.തുടർന്ന് സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയായിരുന്നു.