Kerala
മുണ്ടക്കയം കണയങ്കവയൽ സുബിന്റെ മരണത്തിലെ ദുരൂഹത സ്പെഷ്യൽ ടീമിനെ നിയോഗിക്കാൻ ഹൈകോടതി ഉത്തവ്
മുണ്ടക്കയം :കണയങ്കവയൽ സുബിന്റെ മരണത്തിലെ ദുരൂഹത സ്പെഷ്യൽ ടീമിനെ നിയോഗിക്കാൻ ഹൈകോടതി ഉത്തവ്
ആറ്റിൽ മീൻ പിടിക്കാൻ സുഹൃത്തുക്കൾക്ക് ഒപ്പം പോയ പെരുവന്താനം ചെറുവള്ളികുളം വാതലൂരിൽ സുബിൻ (36)ആണ് കഴിഞ്ഞ മാസം ജൂൺ 9ന് മരിച്ചത് പകൽ 12 മണിക്ക് ആയിരുന്നു സംഭവം.
പുറക്കയം ഭാഗത്തുകൂടി ഒഴുകുന്ന അഴുതയാറ്റിലാണ് ചൂണ്ടയിട്ട് മീൻ പിടിക്കാൻ സുഹൃത്തുക്കൾക്കൊപ്പം സുബിൻ പോയത്. ഉൾവനത്തിൽ 5 കിലോമീറ്റർ ഉള്ളിലേയ്ക്ക് കൂട്ടുകാർ സുബിനെ മീൻ പിടിക്കാൻ കൂട്ടി കൊണ്ട് പോവുകയും തുടർന്ന് സുബിന് അറ്റാക്ക് വന്ന് വെള്ളത്തിലേയ്ക്ക് വീണ് മരിക്കുകയും ആയിരുന്നു എന്നാണ് കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നത് എന്നാൽ നാട്ടുകാരും, വീട്ടുകാരും പറയുന്നത് മരണത്തിൽ ദുരൂഹത ഉണ്ട് എന്നാണ്,ശരീരത്തിൽ കരിനീലിച്ച പാടുകളും,
മൂക്കിന്റ ഭാഗത്തും തലയിലും മുറിവുകൾ ഉണ്ടായിരുന്നു മരണത്തിൽ സംശയമുണ്ട് എന്നാണ് എന്ന സഹോദരൻ സുധീഷ് പറയുന്നത് സംഭവത്തിലെ ദുരൂഹത ചൂണ്ടി കാട്ടി സുബിന്റെ സഹോദര ഭാര്യ നൽകിയ ഹർജിയിലാണ് സ്പെഷ്യൽ ടീംനെ നിയോഗിക്കുവാൻ കേരള ഹൈകോടതി ഉത്തരവ് ഇട്ടിരിക്കുന്നത്