Crime
എസ്‌ഐയെ വെട്ടിക്കൊന്ന പ്രതി പോലീസ് ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചു
തിരുപ്പൂര്‍: എസ്‌ഐയെ വെട്ടിക്കൊന്ന പ്രതി പോലീസ് ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചു.തിരുപ്പൂര്‍ ഉദുമല്‍പേട്ടയ്ക്കടുത്ത ഗുഡിമംഗലത്ത് പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി ദിണ്ടിക്കല്‍ സ്വദേശി എം. മണികണ്ഠനാണ് (30) മരിച്ചത്. കൂട്ടുപ്രതികളായ മണികണ്ഠന്റെ അച്ഛന്‍ എം. മൂര്‍ത്തി (66), സഹോദരന്‍ തങ്കപ്പാണ്ടി (28) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
ഗുഡിമംഗലം പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. ഷണ്മുഖവേലിനെയാണ് (57) കഴിഞ്ഞദിവസം പ്രതികള്‍ വെട്ടിക്കൊന്നത്. മടത്തുക്കുളം എംഎല്‍എ സി. മഹേന്ദ്രന്റെ തോട്ടത്തിലെ തൊഴിലാളികളായ ഇവര്‍ തമ്മിലുണ്ടായ വഴക്ക് അന്വേഷിക്കാന്‍ ചെന്നതാണ് എസ്‌ഐ. മൂന്നുപേരെയും വിവിധസ്ഥലങ്ങളില്‍ നിന്നാണ് പിടികൂടിയത്. പിടികൂടുവാനായി ചെന്ന എസ്‌ഐയെ വെട്ടിപ്പരിക്കേല്‍പ്പിച്ചപ്പോള്‍ ഇന്‍സ്‌പെക്ടര്‍ തിരുജ്ഞാനസംബന്ധം വെടിവെക്കുകയായിരുന്നു.