Kerala
നാട്ടുകാരുടെ പ്രാർത്ഥനയും വിഫലമായി;ആൻജോ മോൾ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി :സംസ്ക്കാരം ഇന്ന് രണ്ട് മണിക്ക് മൂന്നാനി പള്ളി സെമിത്തേരിയിൽ
പാലാ: ഒരു നാടിൻറെ പ്രാർത്ഥനയും പരിശ്രമങ്ങളും ആൻജോയുടെ ജീവൻ പിടിച്ചു നിർത്താൻ സഹായകമായില്ല.പാലാ മൂന്നാനി മൂന്നുതൊട്ടിയിൽ ആൻജോ ജസ്റ്റിൻ (17) മരണമടഞ്ഞു. സംസ്കാരം ഇന്ന് (വെള്ളിയാഴ്ച8-8-2025) ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ച് മൂന്നാനി സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.
കാൻസർ രോഗത്തെ അതിജീവിക്കാൻ പൊരുതുകയായിരുന്ന ആൻജോ ഒടുവിൽ തോൽവി സമ്മതിച്ച് മരണത്തിന് കീഴടങ്ങി. പാലാ മൂന്നാനി മൂന്നുതൊട്ടിയിൽ ജോയ് -രമ്യ ദമ്പതി ദമ്പതികളുടെ മൂത്ത പുത്രിയാണ്. കലശലായ വയറുവേദനയെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഉദരത്തിന് ക്യാൻസർ ആണ് എന്ന് കണ്ടെത്തിയത്. കാരിത്താസിലെ ചികിത്സയെ തുടർന്ന് തിരുവനന്തപുരത്ത് ആർസിസിയിലും ചികിത്സ തുടർന്നു.
മകളുടെ ചികിത്സാർത്ഥം അപ്പനും അമ്മയ്ക്കും തൊഴിൽ ചെയ്യാനും സാധിക്കാതിരുന്നത് ആ നിർധന കുടുംബത്തെ വലച്ചപ്പോൾ സഹായത്തിനായി നാട്ടുകാർ കൈ കോർത്തിരുന്നു. നാട്ടുകാർ ഒത്തൊരുമിച്ചെങ്കിലും ആൻജോയുടെ ജീവൻ പിടിച്ചുനിർത്താൻ സാധിച്ചില്ല. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.ആൻജോയുടെ ഏക സഹോദരൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.