Kerala

മരം വെട്ട് അറിയാത്തതിന് കോടാലിയെ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോ;കൈയ്യക്ഷരം മോശമായതിന് പേനയുടെ അച്ഛന് വിളികൾ പാലായിൽ വ്യാപകമാവുന്നു

Posted on

പാലാ :ഇന്നലെ കോട്ടയം മീഡിയയിൽ വന്ന ഒരു വാർത്ത ചില സംഘടനകളെയും ,ചില വ്യക്തികളെയും ചൊടിപ്പിച്ചു.പാലാ മിനി സിവിൽ സ്റ്റേഷന് അടുത്തുള്ള ഹോട്ടലിൽ മാവ് കാലുകൊണ്ട് ചവുട്ടി കുഴയ്ക്കുന്നു  എന്നാണ് കോട്ടയം മീഡിയ നൽകിയ വാർത്തയുടെ ഉള്ളടക്കം .എന്നാൽ ഹോട്ടൽ വ്യവസായത്തിലെ ബുദ്ധിമുട്ടും പ്രയാസദങ്ങളും മനസിലാവുന്ന കോട്ടയം മീഡിയ ഹോട്ടലിന്റെ പേര് നൽകിയിരുന്നില്ല .കാരണം ലക്ഷങ്ങൾ മുടക്കുന്ന ഒരു സംരംഭമാണ് ഹോട്ടൽ വ്യവസായം അതുകൊണ്ടു തന്നെ സംരഭകനെ ബുദ്ധിമുട്ടിക്കേണ്ട എന്നുള്ള  ആഗ്രഹത്താലാണ് ഹോട്ടലിന്റെ സൂചനകൾ മാത്രം നൽകിയത് .

രാവിലെ തന്നെ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹി ബന്ധപ്പെടുകയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും ചെയ്തു .അപ്പോൾ ഭാരവാഹി പറഞ്ഞത് ആ ഹോട്ടൽ ഞങ്ങളുടെ യൂണിയനിൽ ഇല്ല എന്നായിരുന്നു .ഹോട്ടൽ വ്യവസായത്തിന്റെ പ്രതിസന്ധിയും സൂചിപ്പിച്ചപ്പോൾ അതുകൊണ്ടു തന്നെയാണ് പേര് നല്കാതിരുന്നതെന്നു പറയുകയും ചെയ്തിരുന്നു .തുടർന്ന് പ്രസ്തുത ഹോട്ടലുകാരൻ പാലായിലെ പൊതു പ്രവർത്തകരെ കൊണ്ട് വിളിച്ചു പറയിച്ചപ്പോൾ കൃത്യമായ തെളിവുകൾ കൈയ്യിലുണ്ടെന്നു ബോധ്യപ്പെടുത്തുകയും ചെയ്തു .

തുടർന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ ഒരു പ്രതിഷേധ കുറിപ്പും ഒരു ഓൺലൈൻ മീഡിയയിൽ കാണുകയുണ്ടായി .ഏറ്റവും സത്യ സന്ധമായിമായി വാർത്തകൾ നൽകുന്ന കോട്ടയം മീഡിയയെ അവഗണിക്കണമെന്നുമുള്ള ആഹ്വാനങ്ങളോടെയാണ് കുറിപ്പ് അവസാനിക്കുന്നത് .കോട്ടയം മീഡിയാ നൽകിയത് വ്യാജ വർത്തയാണെങ്കിൽ കോട്ടയം മീഡിയയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ എന്തെ മടിക്കുന്നു എന്ന ഒരു ചോദ്യം മാത്രമേ ഇക്കാര്യത്ത്തിൽ ഉന്നയിക്കുന്നുള്ളൂ .

ഇന്നലെ തന്നെ ക്ഷീര കർഷകന്റെ പശു തൊഴുത്തിലേക്ക് വൈദ്യുതി പോസ്റ്റ് വീഴാറായി നിൽക്കുന്ന വാർത്തയും നൽകിയിരുന്നു .വൈകിട്ട്  മുണ്ടുപാലം പാടശേഖരത്തിൽ മണ്ണിട്ട് നികത്തുന്നത് മൂലം ആശാനിലയം റോഡ് ഒറ്റ മഴയ്ക്ക് വെള്ളം കയറുന്നതും റിപ്പോർട്ട് ചെയ്തിരുന്നു .ഏറ്റവും സജീവമായി നിൽക്കുക എന്ന ലക്ഷ്യത്തിൽ മുന്നേറുന്ന കോട്ടയം മീഡിയയെ ആക്ഷേപിക്കുന്നത് ദുരുപദിഷ്ടമാണെന്ന് പറയാതെ വയ്യ.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version