Kerala
ഫ്രാൻസിസ് ജോർജ് എം പി രാമപുരം നാലമ്പല ക്ഷേത്രത്തിൽ ദർശനം നടത്തി
പാലാ :കോട്ടയം എം പി ഫ്രാൻസിസ് ജോർജ് രാമപുരം നാലമ്പലങ്ങളിൽ ദർശനം നടത്തി.ക്ഷേത്ര ഭാരവാഹികളുമായി ചർച്ച നടത്തി.നാലമ്പലങ്ങളിൽ നടത്തേണ്ട വികസനങ്ങളെ കുറിച്ച് ക്ഷേത്ര ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്തി .വികസന മാസ്റ്റർ പ്ലാൻ അടങ്ങിയ നിവേദനം ക്ഷേത്ര ഭാരവാഹികൾ എം പി ക്കു സമർപ്പിച്ചു .
കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും ;അമനകര ഭാരത സ്വാമി ക്ഷേത്രത്തിലും ;മേതിരി ശത്രുഘൻ സ്വാമി ക്ഷേത്രത്തിലും ഫ്രാൻസിസ് ജോർജ് എം പി ദർശനം നടത്തുകയും അവിടെയുള്ള ഭാരവാഹികളുമായി ചർച്ച നടത്തുകയും ചെയ്തു.
രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മത്തച്ചൻ ;ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ ശാന്താറാം; ജോഷി കുമ്പളന്തനം തുടങ്ങിയവരും ;
എംപി കൃഷ്ണൻ നായർ ;തോമസ് ഉഴുന്നാലിൽ ;രാജപ്പൻ പുത്തന്മ്യാലിൽ ;പി ജി വിജയകുമാർ ;നോയൽ ലൂക്ക് ;സജിലാൽ തോമസ് ;ജോമോൻ ശാസ്‌താംപാടവിൽ ;മത്തായിച്ചൻ വെണ്ണായിപ്പള്ളിൽ തുടങ്ങിയവർ സന്നിഹിതനായിരുന്നു .