Kottayam

ബീവറേജ് തുറക്കുന്നതിന് മുമ്പേ തുറക്കും ,ബീവറേജ് അടച്ച് കഴിഞ്ഞും പ്രവർത്തിക്കുന്ന മൊബൈൽ ബാറും ,സ് കൂട്ടറും കോട്ടയം എക്സൈസ് പിടികൂടി

Posted on

കോട്ടയം: ബീവറേജ് തുറക്കുന്നതിന് മുമ്പേ തുറക്കും ,ബീവറേജ് അടച്ച് കഴിഞ്ഞും പ്രവർത്തിക്കുന്ന മൊബൈൽ ബാർ നടത്തുന്ന കണ്ണനെ കോട്ടയം എക്സൈസ് അസിസ്റ്റൻഡ് ഇൻസ്പെക്ടർ ആനന്ദ് രാജ് ബി പിടികൂടി. ഓണം സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി ആനന്ദരാജന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിംഗിൽ കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ മുടിയൂർക്കരയിൽ  കണ്ണൻ എന്ന് വിളിക്കുന്ന രവിശങ്കർ (35 )നാലു ലിറ്റർ നാല് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അതോടൊപ്പം KLO5AU4656 വാഹനവും മദ്യം വിറ്റ വകയിൽ കിട്ടിയ 1200 രൂപയും പിടിച്ചെടുത്തു.

കറങ്ങിനടന്ന മദ്യ വില്പന ആയിരുന്നു ഇയാൾ മുടിയൂർ കര ഗാന്ധിനഗർ മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ ഇരു ചക്ര വാഹനത്തിൽ കറങ്ങി നടന്ന് മദ്യ വില്പന നടത്തിവരികയായിരുന്നു.മെഡിക്കൽ കോളേജിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് രഹസ്യമായി ഇയാൾ മദ്യം വിറ്റ് വരുന്നത് നിരീക്ഷിച്ച് വരികയായിരുന്നു കോട്ടയം എക്സൈസ്. ഇയാളുടെ മൊബൈൽ ബാർ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ബി ആനന്ദരാജ്, സന്തോഷ് കുമാർ ബി, കണ്ണൻ സി, സിവിൽ എക്സൈസ് ഓഫീസർ വിനോദ് കുമാർ വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു വി ആർ എന്നിവർ ചേർന്ന് പ്രതിയെ  അറസ്റ്റ് ചെയ്യുകയും ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോർട്ടിൽ ഹാജരാക്കി  കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version