Kottayam
കലോൽസവത്തിൽ വിജയിക്കാത്തവർ വിഷമിക്കേണ്ട, ഞാൻ പാലായിൽ മൂന്ന് വട്ടം തോറ്റിട്ടാണ് വിജയിച്ചതെന്ന് മാണി സി കാപ്പൻ
പാലാ: ഈ കലോൽസവത്തിൽ വിജയിക്കാത്തവർ വിഷമിക്കേണ്ട അടുത്ത വിജയം നിങ്ങൾക്കുള്ളതായിരിക്കും. ഞാൻ തന്നെ പാലായിൽ മൂന്ന് തവണ തുടർച്ചയായി തോറ്റ ശേഷമാണ് വിജയിച്ചത്. പറഞ്ഞത് പാലാ എം.എൽ.എ മാണി സി കാപ്പനാണ്.പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിലെ കലോത്സവം ഇഗ്നെറ്റ് 2 K 25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.
ഒരേ സമയം അഞ്ച് വേദികളിലായി സംസ്ഥാന കലോൽസവം മോഡലിലാണ് സ്കൂൾ കലോത്സവം നടക്കുന്നതെന്ന പ്രത്യേകതയും സെൻ്റ് മേരീസ് എൽ.പി സ്കൂളിന് സ്വന്തം.
മാണി സി കാപ്പൻ എം.എൽ.എ ,ഫാദർ ആൻ്റണി നങ്ങാപറമ്പിൽ,സിസ്റ്റർ ലിൻസി ജെ ചീരാങ്കുഴി ( ഹെഡ്മിസ്ട്രസ് ) ലിജോ ആനിത്തോട്ടം, ജോഷിബ ജയിംസ് ,ജോളി മോൾ ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.