Kerala
അമിത്ഷാ നൽകുന്ന തുട്ടുകൾ വാങ്ങി പുളച്ചിരുന്ന കാസ അഡ്മിന്മാർക്ക്;ഛത്തീസ് ഗഡ് പ്രശ്നത്തിൽ മിണ്ടാട്ടം മുട്ടി:ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി സി കെ സനോജ്
പാലാ :അമിത്ഷാ നൽകുന്ന തുട്ടുകൾ വാങ്ങി പുളച്ചിരുന്ന കാസ അഡ്മിന്മാർക്ക്;ഛത്തീസ് ഗഡ് പ്രശ്നത്തിൽ മിണ്ടാട്ടം മുട്ടിയെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി സി കെ സനോജ് അഭിപ്രായപ്പെട്ടു.സംഘ പരിവാറിന്റെ അജണ്ടയാണ് ബി ജെ പി സർക്കാർ നടപ്പിലാക്കുന്നത് .അവസാന ഡി വൈ എഫ് ഐ പ്രവർത്തകൻ ഉള്ളിടത്തോളം കാലം ബി ജെ പി യുടെ ഹിഡൻ അജണ്ട നടപ്പിലാവില്ലെന്ന് സി കെ സനോജ് പറഞ്ഞു .ഛത്തീസ്ഗഡ് പ്രശ്നത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് ഡി വൈ എഫ് ഐ പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പാലാ കുരിശുപള്ളി കവലയിൽ പ്രസംഗിക്കുകയായിരുന്നു ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി സി കെ സനോജ്.
ലോകത്തെവിടെയുമുള്ള ഫാസിസ്റ്റുകൾ ജനങ്ങളെ തമ്മിലടിപ്പിച്ചാണ് ഭരിച്ചിരുന്നത് .ജർമ്മനിയിൽ ഹിറ്റ്ലറും ,മുസോളിനിയുമൊക്കെ ഫാസിസം നടപ്പിലാക്കിയത് ജനങ്ങളെ തമ്മിലടിപ്പിച്ചായിരുന്നു .ജർമ്മനിയിലെ നിയോ മുള്ളർ എന്ന പാസ്റ്റർ എഴുതിയ ഒരു കവിതയുണ്ട് .ആദ്യം ഹിറ്റ്ലറും അവന്റെ കിങ്കരന്മാരും ഉന്മൂലനം ചെയ്യുവാനായി കമ്യൂണിസ്റ്റ് കാരെ തേടി വന്നു ;ഞാനൊന്നും മിണ്ടിയില്ല ,കാരണം ഞാൻ കമ്യൂണിസ്റ്റ് കാരനല്ലായിരുന്നു .അവർ കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്തു .പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു ഞാനൊന്നും മിണ്ടിയില്ല കാരണം ഞാൻ തൊഴിലാളിയല്ലായിരുന്നു .അവർ തൊഴിലാളികളെ പിടിച്ചു കൊണ്ട് പോയി ഉന്മൂലനം ചെയ്തു .പിന്നീടവർ ക്രിസ്ത്യാനികളെ തേടി വന്നു ;ഞാനൊന്നും മിണ്ടിയില്ല ;കാരണം ഞാൻ ക്രിസ്ത്യാനി അല്ലായിരുന്നു .അവർ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്തു .
പിന്നീട് അവർ ജൂതന്മാരെ തേടി വന്നു ,ഞാനൊന്നും മിണ്ടിയില്ല .കാരണം ഞാൻ ജൂതനല്ലായിരുന്നു .അവർ ജൂതന്മാരെ ഉന്മൂലനം ചെയ്തു .അവസാനം അവർ എന്നെ തേടി വന്നു.അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല .അവർ എന്നെ ജയിലിലടച്ചു.പാസ്റ്റർ നിയോ മുള്ളർ പറഞ്ഞപോലെ ഇന്ന് ജനങ്ങളെ ഭിന്നിപ്പിച്ച് ഭിന്നിപ്പിച്ച് അവർ ബിജെപി അവരുടെ രഹസ്യ അജണ്ട നടപ്പിലാക്കുന്നു .ക്രിസ്മസിന് കേക്കുമായി സംഘ്പരിവാറുകാരൻ ചെല്ലുമ്പോൾ ചുവപ്പ് പരവതാനി വിരിക്കുന്നവരെ നിങ്ങൾ ഓർക്കുക നാളെ നിങ്ങൾക്കും നിയോ മുള്ളറുടെ ഗതിയാണ് വരുന്നതെന്ന് .ചരിത്രം ഒരു സമരായുധമാണ് .
കൊട്ടാരമറ്റം ജങ്ഷനിൽ നിന്നുമാരംഭിച്ച പ്രതിഷേധ യുവജന പ്രകടനം കുരിശുപള്ളി , കവലയിൽ സമാപിച്ചു .തുടർന്ന് ചേർന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയതു. ബ്ലോക്ക് പ്രസിഡന്റ് ആതിര സാബു അധ്യക്ഷയായി. , ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ മഹേഷ്ചന്ദ്രൻ, സെക്രട്ടറി ബി സുരേഷ്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ആന്ത്രയോസ്, പാലാ ബ്ലോക്ക് സെക്രട്ടറി അഡ്വ. എൻ ആർ വിഷ്ണു, ഡി കെ അമൽ, രഞ്ജിത്ത് സന്തോഷ്, ടുബിനോബിൾ എന്നിവർ സംസാരിച്ചു.സിപിഐ (എം) പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി;ഏറിയ സെക്രട്ടറിയേറ്റ് അംഗം ഷാർലി മാത്യു ;രഘു കൊഴുവനാൽ ;ജാന്റീഷ് രാമപുരം ; ജിൻസ് ദേവസ്യ;കൗൺസിലർ ജോസിൻ ബിനോ എം ജി രാജു എന്നിവർ സന്നിഹിതരായിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ