Sports
അന്യം നിന്ന് പോയ വോളിബോൾ എഡ്വിൻ പോൾ സിബിയെ പോലുള്ളവരുടെ കൈകളിലൂടെ വളരുന്നതിൽ ഒരു കായീക താരമെന്ന നിലയിൽ അഭിമാനം :മാണി സി കാപ്പൻ
പാലാ :വലവൂർ :അന്യം നിന്ന് പോയ വോളിബോൾ എഡ്വിൻ പോൾ സിബിയെ പോലുള്ളവരുടെ കൈകളിലൂടെ വളരുന്നതിൽ ഒരു കായീക താരമെന്ന നിലയിൽ എനിക്ക് അഭിമാനം ഉണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു.അണ്ടർ 16 ഏഷ്യൻ വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യമായ എഡ്വിൻ പോൾ സിബിയെ അനുമോദിക്കുന്നതിനായി വലവൂരിൽ ചേർന്ന കായീക താരങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ .
തായ്ലൻഡിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചൈന ;ആസ്ട്രേലിയ ;തുടങ്ങിയ രാജ്യങ്ങളെ കീഴ്പ്പെടുത്തിയാണ് ഇന്ത്യ ലീഗ് ചമ്പ്യന്മാരായത്.കോട്ടയം ഗിരിദീപം സ്കൂളിലെ പത്താം തരത്തിൽ പഠിക്കുകയാണ് എഡ്വിൻ.അമ്മാവൻ വലവൂരുള്ള ജോപ്പിയാണ്(ജോബി ജോർജ് ) എഡ്വിന്റെ ഉപദേഷ്ട്ടാവും വഴികാട്ടിയും .ഇലഞ്ഞി ആലപുരം കൈപ്പെട്ടിയിൽ സിബി പോളിന്റെയും ; മായാ ജോർജിന്റെയും ഏക മകനാണ് എഡ്വിൻ.
എൻ സുരേഷ് , ബിനു കുമ്പംകാവിൽ ,അലൻ കക്കാട്ടിൽ ,ജോയി നെച്ചിയിൽ ,ജോസ് കുഴികുളം ; ജോപ്പി തച്ചുകുന്നേൽ തുടങ്ങിയവർ സംസാരിച്ചു .