Kottayam
രണ്ട് കന്യാസ്ത്രീകളെ കള്ളക്കേസിൽ പെടുത്തി അറസ്റ്റ് ചെയ്ത പ്രശ്നത്തിൽ അൽഫോൻസാമ്മയുടെ കബറിടത്തുങ്കൽ പോയി പ്രാർത്ഥിക്കുന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ നാവ് കാശിക്ക് പോയോ എന്ന് :ജോയി ആനിത്തോട്ടം
പാലാ: രണ്ട് കന്യാസ്ത്രീകളെ കള്ളക്കേസിൽ പെടുത്തി അറസ്റ്റ് ചെയ്ത പ്രശ്നത്തിൽ അൽഫോൻസാമ്മയുടെ കബറിടത്തുങ്കൽ പോയി പ്രാർത്ഥിക്കുന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ നാവ് കാശിക്ക് പോയോ എന്ന് ആം ആത്മി പാർട്ടി കോട്ടയം ജില്ലാ പ്രസിഡണ്ട് ജോയി ആനിത്തോട്ടം ചോദിച്ചു.
ആംആത്മി പാർട്ടി പാലാ നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ പlലാ ളാലം പാലം ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ജോയി ആനിത്തോട്ടം.
പി.സി ജോർജും ,മകനും അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ പോയി നേർച്ചയിടുന്നുണ്ടെങ്കിലും അവരുടെ വെറും നാടകം മാത്രമായി കബറിട സന്ദർശനം മാറിയിരിക്കുകയാണെന്ന് ജോയ ആനിത്തോട്ടം കൂട്ടി ചേർത്തു .
ബിഷപ്പ് ഹൗസിൻ്റെ സമീപത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ജോയി കളരിക്കൽ ,ബിനു തോമസ് ,റോയി വെള്ളരിങ്ങാട്ട് ,സിബി വരിക്കയാനിയിൽ തുടങ്ങിയവർ നേതൃത്വം നൽകി