Kerala

കോട്ടയം ജില്ലയിൽ രാസ ലഹരി വേട്ട മൂന്നുപേർ അറസ്റ്റിൽ ഈരാറ്റുപേട്ടയിൽ രണ്ടും, മണർകാട് നിന്നും ഒരാളെയുമാണ് നിരോധിത രാസ ലഹരിയായ MDMA യുമായി അറസ്റ്റ് ചെയ്തിട്ടുള്ളത്

Posted on

മലപ്പുറം കൊണ്ടോട്ടി ചെങ്ങോടൻ വീട്ടിൽ സുബൈർ മകൻ അബ്ദുള്ള ഷഹാസ് 31 വയസ്സ് ആണ് 13.64 grm MDMA യുമായി മണർകാട് പോലീസിന്റെ പിടിയിലായത്.മണർകാട് ഉള്ള ബാർ ഹോട്ടലിൽ ഹോട്ടൽ ജീവനക്കാരുമായി തർക്കം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സബ്ഇൻസ്പെക്ടർ സജീറിന്റെ നേതൃത്വത്തിൽ 12. 15 മണിയോടെ ഹോട്ടൽ എത്തിയ പോലീസ് സംഘം ഹോട്ടലിൽ മുറിയെടുത്ത താമസിച്ചിരുന്ന ആളെ ചോദ്യം ചെയ്യുകയും, റൂമും, ദേഹവും പരിശോധന പരിശോധന നടത്തിയതിൽ സിപ്‌ലോക് കവറുകളിലാക്കി സൂക്ഷിച്ച 13.64 grm നിരോധിത രാസലഹരി വസ്തുവായ MDMA കണ്ടെത്തുകയും ആയിരുന്നു. മണർകാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. ഇയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
ഈരാറ്റുപേട്ടയിൽ MDMA യുമായി രണ്ടുപേർ അറസ്റ്റിൽ.

1- സഹില്‍, age. 31/25, s/o. ഇസ്മയില്‍, വരിക്കാനിക്കുന്നേല്‍, വട്ടക്കയം, ഈരാറ്റുപേട്ട, 2- യാമിന്‍, age 28, S/o.യാസിന്‍,, പുത്തുപ്പറമ്പില്‍ വീട്, ഇളപ്പുങ്കല്‍, ഈരാറ്റുപേട്ട എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.സർക്കാർ നിയമം മൂലം നിരോധിച്ച മയക്കുമരുന്നിനത്തിൽപ്പെട്ട MDMA കൈവശം വെയ്ക്കുന്നതും വിൽപ്പന നടത്തുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നിരിക്കെ26.07.2025 തീയതി രാത്രി 10.15 മണിയോടു കൂടി ഈരാറ്റുപേട്ട വില്ലേജിൽ ടൗണിന് സമീപം സ്ഥിതി ചെയ്യുന്ന അങ്കാളമ്മൻ കോവിലിലേക്ക് ഇറങ്ങുന്ന റോഡിൽ വച്ച്

വിൽപ്പനയ്ക്കായി 4.640 ഗ്രാം MDMA KL 07 BW 7745 ആം നമ്പർ ഷെവർലെറ്റ് കാറിൽ കടത്തിക്കൊണ്ട് വന്ന് കൈവശം വച്ചിരിക്കുന്നതായി കാണപ്പെട്ട ഇരുവരെയും ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്സ് എച്ച് ഓ കെ.ജെ തോമസ്, SI സന്തോഷ് TB, ASI ജയചന്ദ്രന്‍, CPO മാരായ രാജേഷ് TR , സുധീഷ് AS എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത് , പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്.രണ്ടു കേസുകളിലായി 18. 2 8 grm MDMA ആണ് ഇന്ന് ജില്ലയിൽ നിന്നും പിടികൂടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version