Kerala

ബംഗാളിൽ നിന്നുംബ്രൗൺഷുഗറും ,കഞ്ചാവും കടത്തുന്ന തട്ടികൊണ്ട് പോകൽ കേസിലെ പ്രതിയെ പോലീസ് പിടികൂടി

Posted on

പശ്ചിമബംഗാളിൽ നിന്നും വൻതോതിൽ മാരക മയക്കുമരനായ ബ്രൗൺഷുഗറും കഞ്ചാവും കടത്തുന്ന തട്ടികൊണ്ട്‌ പോകൽ കേസ് ഉൾപ്പെടെ നിരവധി കേസുകളുള്ള ബംഗാൾ സ്വദേശിയായ റിയാജുദ്ദീൻ ഷേക്ക് മകൻ 34 വയസ്സുള്ള മനിറുൽ ഇസ്ലാം നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായി.നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെയും റേഞ്ച് പാർട്ടിയുടെയും സംയുക്തമായ 10 ദിവസം നീണ്ട നീക്കത്തിനൊടുവിലാണ് തന്ത്രപരമായി പ്രതിയെ പിടികൂടാൻ സാധിച്ചത്. ബൈക്കിൽ കറങ്ങിനടന്ന് ബ്രൗൺഷുഗർ വിൽപ്പന നടത്തുന്നതിനിടയിലാണ് തന്ത്രപരമായി പ്രതിയെ പിടികൂടാൻ സാധിച്ചത്.

അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സുപ്രധാനിയാണ് ടിയാൻ. ഫോർട്ട് പോലീസ് സ്റ്റേഷനിൽ ടിയാന്റെ പേരിൽ NDPS കേസുകളും നിരവധി Cotpa കേസുകളും നിലവിലുണ്ട്. ടിയാന്റെ പക്കൽനിന്നും 47.62gm BROWN SUGAR, 26.407gm കഞ്ചാവുമായി പയറ്റുവിള ഭാഗത്തുള്ള അതിഥിതൊഴിലാളികൾക്ക് വിൽപ്പന നടത്താൻ നിൽക്കുമ്പോഴാണ് ടിയാൻ നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായത്.

അലുമിനിയം ഫോയിൽ പേപ്പറിൽ കുഴമ്പ് രൂപത്തിൽ ഒതുക്കം ചെയ്ത നിലയിൽ 47.62gm BROWN SUGAR കണ്ടെടുത്തത്. മാർക്കറ്റിൽ 5 ലക്ഷം രൂപയോളം മൂല്യമുള്ള ബ്രൗൺഷുകാറും കഞ്ചാവുമാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.U/s 21 (b) 8( c) 20 b (ii) A, 25 of Ndps Act Cr 61/2025 പ്രകാരംനെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഓഫീസിൽ കേസ്
രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

കൂടാതെ ടിയാന്റെ പക്കൽ നിന്നും തൊണ്ടി മണിയായി 500രൂപ.Redmi ഇനത്തിൽപ്പെട്ട mobile phone-1,Hero Passion pro Bike-1 എന്നിവ കണ്ടെടുത്തിട്ടുള്ളതാണ്. പാർട്ടിയിൽ റേഞ്ച് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് ഇൻസ്പെക്ടർ (Grade)രമേഷ് കുമാർ, രതീഷ് (Po) ഓഫീസർ സിവിൽ എക്സൈസ് ഓഫീസർ സനൽ,അനീഷ്, ലാൽകൃഷ്ണ,വിനോദ്,പ്രസന്നൻ, അൽത്താഫ്, അഖിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ. Aei ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version