Kerala
ഏത് പ്രായത്തിൽപ്പെട്ട പൊതുപ്രവർത്തകനും അനുകരിക്കാൻ സാധിക്കുന്ന മാതൃകയായിരുന്നു വീയെസ്സ് :സിപിഐഎം പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശി
പാലാ :ഏത് പ്രായത്തിൽപ്പെട്ട പൊതുപ്രവർത്തകനും അനുകരിക്കാൻ സാധിക്കുന്ന മാതൃകയായിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് സിപിഐ(എം) പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശി കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു.
ആദ്യമായി വീയെസ്സിനെ കാണുന്നത് കൂത്താട്ടുകുളത്ത് വച്ച് ഒരു പൊതു യോഗത്തിലാണ് 1995 ൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞു കോളേജ് വിദ്യാഭ്യാസത്തിലേക്കുള്ള പ്രയാണത്തിന് മുമ്പെയാണ് അദ്ദേഹത്തെ കാണുന്നത് .നീട്ടിയും കുറുക്കിയുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി അന്നേ തന്നെ എന്നെ ആകർഷിച്ചിരുന്നു .അതിനു ശേഷം ഡി വൈ എഫ് ഐ പാലാക്സ് ബ്ലോക്ക് പ്രസിഡന്റായിരുന്നപ്പോൾ വി എസ് പാലാ പുഴക്കര മൈതാനിയിൽ പ്രസംഗിച്ചപ്പോൾ സ്റ്റേജിലുണ്ടായിരുന്നു .
സിപിഐഎം സംസ്ഥാന സമ്മേളനം കോട്ടയത്ത് നടന്നപ്പോൾ വെളിയന്നൂർ ലോക്കൽ കമ്മിറ്റി മെമ്പറായിരുന്നു ഞാൻ .അന്ന് റെഡ് വോളന്റിയർ മാർച്ചിന്റെ ചുമതല ഉണ്ടായിരുന്നു .അന്ന് വി എസ് ന്റെ കൂടെ ഇപ്പോഴും ഉണ്ടായിരുന്നു .അന്ന് സംസാരിക്കാനും കഴിഞ്ഞു .പിന്നീട് വെളിയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്നപ്പോൾ പഞ്ചായത്തിന്റെ പരിപാടികൾക്ക് വിളിക്കുവാനായി വസതിയിൽ പോയി ക്ഷണിച്ചിരുന്നു .അന്നൊക്കെ ഹൃദ്യമായി ഇടപെട്ടിരുന്ന വി എസ് നെ ഇപ്പോഴും ഓർക്കുകയാണ് .ഒരു മാതൃകാ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് വീയെസ്സ് എന്നും സിപിഐഎം പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശി കോട്ടയം മീഡിയയോട് പറഞ്ഞു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ