Politics

കൊട്ടടക്കര സീറ്റ് ഉറപ്പിച്ച് കോൺഗ്രസ് :ആയിഷ പോറ്റി കോൺഗ്രസിലേക്ക് :ഉമ്മൻ‌ചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കും

Posted on

നിയമസഭാ തെരെഞ്ഞെടുപ്പിനു മുൻപായി കൊട്ടാരക്കര മുൻ എം എൽ എ യെ കോൺഗ്രസിലേക്ക് കൊണ്ടുവരുവാൻ നീക്കം ഊർജിതമായി .ഇത്തവണ കോൺഗ്രസിന് കൊല്ലം ജില്ലയിൽ വളരെ പ്രതീക്ഷകളാണുള്ളത് .സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക് കടന്നു  വരുമ്പോൾ;കൊല്ലം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളുമാണ് മാറി മറിയുന്നത് .ആയിഷ കൈപ്പത്തി ചിഹ്നത്തിൽ കൊട്ടാരക്കരയിൽ മത്സരിച്ചാൽ നിലവിലെ എം എൽ എ മന്ത്രി ബാലഗോപാലിന്‌ വിജയ സാധ്യത തുലോം കുറവാണ് .

കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ ആയിഷ പോറ്റി പങ്കെടുക്കും. വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സിപിഐഎമ്മില്‍ നിന്നും അകന്നുകഴിയുന്ന അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുന്നത്.

യോഗത്തില്‍ അനുസ്മരണ പ്രഭാഷമാണ് അയിഷ പോറ്റി നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കും. സിപിഐഎം നേതൃത്വവുമായി അകല്‍ച്ച പാലിച്ച അയിഷ പോറ്റി ഇക്കഴിഞ്ഞ സിപിഐഎം ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. പിന്നാലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആര്‍ ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയായിരുന്നു അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്

അയിഷ പോറ്റിയെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമം ശക്തമാണ്. നേരത്തെ അയിഷ പോറ്റിയെ പ്രശംസിച്ച് കോണ്‍ഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവര്‍ത്തക ക്യാമ്പില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ വാതിലുകള്‍ അയിഷാ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറഞ്ഞിരുന്നു.അതേസമയം ആയിഷ പോറ്റി കോൺഗ്രസിലേക്ക് വരുന്നതിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും സ്വാഗതം ചെയ്യുന്നു എന്നുള്ളതും രസകരമാണ് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version